മറവി മറക്കാനാകാത്ത അനുഭവം സമ്മാനിച്ചാല്‍; "ഞെട്ടിക്കുന്ന' ദൃശ്യം
Monday, November 4, 2024 2:10 PM IST
ആഘോഷങ്ങള്‍ക്കിടെ കരിമരുന്നു പ്രയോഗം ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായി മാറിയ കാലമാണല്ലൊ. തന്മൂലം ധാരാളം അപകടങ്ങള്‍ സംഭവിക്കുകയും നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെടുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. എന്നിരുന്നാലും പലര്‍ക്കും എന്ത് ആഘോഷത്തിനും പടക്കം ഒഴിച്ചുകൂടാനാവാത്തതാണ്.
ഠലോക പടക്ക നിയമമനുസരിച്ച്' അതിന് തിരി കൊളുത്തിയാല്‍ വലിച്ചെറിയണം എന്നാണല്ലൊ. എന്നാല്‍ അബദ്ധവശാല്‍ അത് സംഭവിച്ചില്ലെങ്കില്‍? അത്തരമൊരു കാര്യത്തിന്റെ ഉത്തരമാണ് ഈ വീഡിയോ.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു യുവാവിനെ കാണാം. ഇയാള്‍ തന്റെ സുഹൃത്തിനൊപ്പം റോഡിന് നടുവില്‍ പടക്കം കത്തിക്കുകയാണ്. ഇതിനിടെ സുഹൃത്തെറിഞ്ഞ ഒരു പടക്കം വഴിയില്‍ ഇയാള്ക്കടുത്തായി വീണു.
ഈ സമയം യുവാവ് അത് ധീരമായി തൊഴിച്ചു കളയുന്നു. ഉദ്യമം വിജയിച്ച സന്തോഷത്തില്‍ നില്‍ക്കവെ ആദ്യമൊരെണ്ണത്തിന് തീ കൊളുത്തി കൈയില്‍ വച്ചത് ആള് മറന്നു. അതോര്ത്തുവന്നപ്പോഴേക്കും അന്തരീക്ഷം പ്രകാശമാനമായി.
ചുരുക്കത്തില്‍ കൈയിലിരുന്നു പടക്കം പൊട്ടി. ഭാഗ്യം ഒന്നുകൊണ്ട് മാത്രം ഈ യുവാവിന് വലിയ പരിക്കുണ്ടായില്ല. "ഇതൊക്കെ ശ്രദ്ധിക്കേണ്ടേ...' എന്നാണ് നെറ്റിസണ്‍സ് പറയുന്നത്...