ന​മ്മു​ടെ നാ​ട്ടു​കാ​ര്‍ ദീ​പാ​വ​ലി കൊ​ണ്ടാ​ടു​ന്ന സ​മ​യ​മാ​ണ​ല്ലൊ. വി​ള​ക്കു​ക​ളു​ടെ ഈ ​ഉ​ത്സ​വം ആ​ളു​ക​ള്‍ ഏ​റെ ആ​ന​ന്ദ​ക​ര​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ക. ചി​രാ​തു​ക​ള്‍ നീ​ട്ടി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മൊ​ക്കെ ആ ​സ​ന്തോ​ഷം നാം ​കാ​ട്ടാ​റു​ണ്ട്.

എ​ന്നാ​ല്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും ദീ​പാ​വ​ലി കൊ​ണ്ടാ​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ദു​ബാ​യി​യി​ലെ ബു​ര്‍​ജ് ഖ​ലീ​ഫ ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ ആ​ശം​സ നേ​രു​ക​യു​ണ്ടാ​യി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ടം ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ആ​ശം​സ നേ​രു​മ്പോ​ള്‍ അ​തി​ല്‍ കൗ​തു​കം കൂ​ടി​യു​ണ്ട​ല്ലൊ.

സ​മു​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​അം​ബ​ര​ ചും​ബി​യാ​യ കെ​ട്ടി​ട​ത്തി​ല്‍ ആ​ദ്യ​മൊ​രു തി​രി​തെ​ളി​യു​ന്ന​ത് കാ​ണാം. പി​ന്നീ​ട് ആ ​ചി​രാ​ത് ആ ​കെ​ട്ടി​ടം മു​ഴു​വ​ന്‍ പ​ട​രു​ക​യാ​ണ്. ദീ​പാ​വ​ലി പ്ര​കാ​ശ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​ണെ​ന്ന് അ​തി​ല്‍ എ​ഴു​തി കാ​ട്ടു​ന്നു.

കൂ​ടാ​തെ എ​ല്ലാ​വ​ര്‍​ക്കും ശു​ഭ​ക​ര​മാ​യ ഒ​രു ദീ​പാ​വ​ലി അ​വ​ര്‍ ആ​ശം​സി​ക്കു​ന്നു. വൈ​റ​ല്‍ കാ​ഴ്ച​യി​ല്‍ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍. യു​എ​ഇ എ​പ്പോ​ഴും ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച സം​സ്‌​കാ​ര​ങ്ങ​ള്‍ കാ​ണി​ക്കു​ന്നു.' എ​ന്നാ​ണൊ​രാ​ള്‍ ക​മ​ന്‍റി​ല്‍ കു​റി​ച്ച​ത്.