ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​യാ​യ ആ​ന​യ്ക്ക് ഒ​ട്ട​ന​വ​ധി ആ​രാ​ധ​ക​രു​ണ്ട്. അ​തി​ന്‍റെ വ​ലി​പ്പ​വും ആ ​ന​ട​പ്പും ചി​ന്നം വി​ളി​യു​മൊ​ക്കെ ആ​രെ​യാ​ണ് ഒ​ന്ന് ആ​ക​ര്‍​ഷി​ക്കാ​ത്തത്. ഈ ​വ​ന്യ​മൃ​ഗം കൂട്ട​മാ​യി​ട്ടാ​ണ​ല്ലൊ സ​ഞ്ച​രി​ക്കാ​റ്.

ഒ​രു ആ​ന​ക്കു​ടം​ബ​ത്തിന്‍റെ സ​ഞ്ചാ​ര​മൊ​ക്കെ ഒ​ന്നു​കാ​ണേ​ണ്ട​തു ത​ന്നെ​യാ​ണ്. പ​ണ്ട് കാ​ല​ങ്ങ​ളി​ല്‍ ഇ​ത​ത്ര സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും കാ​മ​റ​ക​ളു​ടെ​യും കാ​ല​ത്ത് എ​വി​ടെ​യും ഈ ​കാ​ഴ്ച​ക​ള്‍ എ​ത്തും.

അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ പ​റ​യു​ന്ന​ത് ഒ​രു കൂ​ട്ടം ആ​ന​ക​ള്‍ റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ്. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഓ​ഫീ​സ​ര്‍ പ​ര്‍​വീ​ണ്‍ ക​സ്വാ​ന്‍ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ നൂ​റു​ന​ടു​ത്ത് ആ​ന​ക​ള്‍ ഒ​രു കാ​ട്ടു​വ​ഴി ക​യ​റി ഇ​റ​ങ്ങു​ന്ന​ത് കാ​ണാം.

അ​തി​നി​ട​യി​ലൂ​ടെ ഒ​രു തീ​വ​ണ്ടി പാ​ള​വു​മു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ ആ​ന​ക​ള്‍ ചാ​ഞ്ഞും ചെ​രി​ഞ്ഞു​മൊ​ക്കെ ഇ​വി​ടംവ​ഴി പോ​കു​മ്പോ​ള്‍ വ​ല്ലാ​ത്ത ര​സ​ക​ര​മാ​യ കാ​ഴ്ച​യാ​ണ​ത്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഈ ​ഭീ​മ​ന്മാ​ര്‍ സൗ​മ്യ​മാ​യി ന​ട​ക്കു​ന്ന​ത് കാ​ണു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.