ഇ​ക്കാ​ല​ത്ത് സ​ത്യ​സ​ന്ധ​രെ കാ​ണു​ക എ​ന്ന് പ​റ​യു​ന്ന​ത് അ​ദ്ഭു​ത​മാ​ണെ​ന്ന് പ​റ​യാം. പ​ല​രും പി​ടി​ക്ക​പ്പെ​ടു​മൊ എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പ​ല​തും അ​പ​ഹ​രി​ക്കാ​തെ ഇ​രി​ക്കു​ന്ന​തെ​ന്നാ​ണ് ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ന​ല്ല​വ​രാ​യ മ​നു​ഷ്യ​ര്‍ എ​ല്ലാ​യി​ട​വു​മു​ണ്ട്.

ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളും സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് അ​ത് കാ​ണാ​നാ​യി ന​മ്മു​ടെ ക​ണ്ണി​നെ തു​റ​പ്പി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഗി​രീ​ഷ് എ​ന്ന ഒ​രാ​ളു​ടെ സ​ത്യ​സ​ന്ധ​ത​യെ പു​ക​ഴ്ത്തി ഒ​രു യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ഇ​ടു​ക​യു​ണ്ടാ​യി.

ചി​ത്ര എ​ന്നാ​ണ് ഈ ​യു​വ​തി​യു​ടെ പേ​ര്. ഗി​രീ​ഷ് ബം​ഗ​ളൂ​രു​വി​ലു​ള്ള ഒ​രു ഓ​ട്ടോ​ഡ്രൈ​വ​റാ​ണ്. ക​ഴി​ഞ്ഞ​യി​ടെ ഈ ​യു​വ​തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ട്ടോ​യി​ല്‍ സ​വാ​രി ചെ​യ്യു​ക​യു​ണ്ടാ​യി. ആ ​സ​മ​യം ഇ​വ​രു​ടെ സ്വ​ര്‍​ണ ചെ​യി​ന്‍ ന​ഷ്ടപ്പെട്ടു. എ​ന്നാ​ല്‍ ഈ ​ചെ​യി​ന്‍ എ​വി​ടെ പോ​യെ​ന്ന് അ​വ​ര്‍​ക്കൊ​രു പി​ടി​ത്ത​വും ഇ​ല്ലാ​യി​രു​ന്നു.

പ​ക്ഷേ ഇ​വ​രെ അ​ന്വേ​ഷി​ച്ച് ചെ​യി​നു​മാ​യി ഈ ​ഡ്രൈ​വ​ര്‍ എ​ത്തി. അ​ത് അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​ക​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കാ​ര​ണം പ​വ​ന് 60,000 രൂ​പ ആ​യ ഈ ​കാ​ല​ത്ത് സ്വ​ര്‍​ണം തി​രി​കെ ന​ല്‍​കാ​ന്‍ ആ​രു​മ​ത്ര മ​ന​സ് കാ​ട്ടി​ല്ല​ല്ലൊ.

ചി​ത്ര ഇ​ദ്ദേ​ഹ​ത്തിന്‍റെ സ​ത്യ​സ​ന്ധ​ത ലോ​ക​ത്തെ അ​റി​യി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​വ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഇ​ക്കാ​ര്യം നെ​റ്റി​സ​ണ്‍​സി​നെ അ​റി​യി​ച്ചു. "ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​ചെ​യി​ന്‍ തി​രി​കെ കി​ട്ടാ​ന്‍ എ​ന്നെ അ​ന്വേ​ഷി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ ഗി​രീ​ഷി​നെ കാ​ണൂ' എ​ന്നാ​ണ് ചി​ത്ര ത​ന്‍റെ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ദൈ​വം ഈ ​മ​നു​ഷ്യ​നെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്...