ജ​ന്മ​ദി​നം, മി​ക്ക​വ​ര്‍​ക്കും സ​വി​ശേ​ഷ​ക​ര​മാ​ണ​ല്ലൊ. പ​ല​രും കു​ടും​ബ​ത്തി​നും കൂ​ട്ടു​കാ​ര്‍​ക്കു​മൊ​പ്പം ആ ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കും. പ​ല​രും പി​റ​ന്നാ​ളു​കാ​രി​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ള്‍ അ​വ​രെ ഞെ​ട്ടി​ച്ച് ആ​ന​ന്ദത്തി​ല്‍ ആ​റാ​ടി​ക്കു​മ​ല്ലൊ.

അ​ത്ത​ര​മൊ​ന്നി​ന്‍റെ കാ​ര്യ​മാ​ണി​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു യു​വ​തി​ക്ക് പ​റ​ന്നാളാ​ണെ​ന്ന് കാ​ട്ടു​ന്നു. അ​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യ കു​റ​ച്ച് പു​രു​ഷ​ന്‍​മാ​രും ഒ​രു കേ​ക്കി​ന് ചു​റ്റും നി​ല്‍​ക്കു​ന്നു.

പി​റ​ന്നാ​ളു​കാ​രി ത​ന്‍റെ കേ​ക്കി​ല്‍ നി​ന്നും ഒ​രു ക​വ​ര്‍ പി​ടി​ച്ചുയ​ര്‍​ത്തു​ന്നു. അ​തി​ല്‍ 500 രൂ​പ​യു​ടെ നോ​ട്ടാ​ണ്. അ​തി​ല്‍ കൗ​തു​കം തോ​ന്നി​യ പെ​ണ്‍​കു​ട്ടി കൂ​ടു​ത​ല്‍ ക​വ​റു​ക​ള്‍ പു​റ​ത്തേ​ക്ക് വ​ലി​ക്കു​ന്നു. 500 രൂ​പ​യു​ടെ കു​റ​ച്ച​ധി​കം നോ​ട്ടു​ക​ള്‍ അ​വ​ള്‍ ആ ​കേ​ക്കി​ല്‍ നി​ന്നും വ​ലി​ച്ചെ​ടു​ക്കു​ന്നു. ഈ ​പ്ര​വൃ​ത്തി​യാ​കെ ഒ​രാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്നു​ണ്ട്.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ശ​രി​ക്കും ഹാ​പ്പി ബ​ര്‍​ത്ത്‌​ഡേ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "എ​നി​ക്കും ഇ​വ​രു​മാ​യി ച​ങ്ങാ​ത്തം കൂ​ട​ണം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ ര​സ​ക​ര​മാ​യി കു​റി​ച്ച​ത്...