പട്ടാപ്പകല്‍ ഒരു തട്ടിക്കൊണ്ടുപോകല്‍; പക്ഷേ...
Friday, October 25, 2024 3:24 PM IST
റീല്‍സുകളുടെയും പ്രാങ്കുകളുടെയും കാലമാണല്ലൊ. ഒന്ന് ശ്രദ്ധനേടാന്‍ എന്ത് സാഹസികതയും ചിലര്‍ കാട്ടും. ചിലര്‍ ആളുകളെ പറ്റിച്ച് ലൈക്കുകള്‍ നേടും. എന്നാല്‍ എല്ലായ്പ്പോഴും ഇതത്ര വിജയിക്കില്ല.
ചിലപ്പോള്‍ സംഗതി പാളും. അത്തരമൊന്ന് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ എത്തുകയുണ്ടായി. സംഭവം അങ്ങ് ഉത്തര്‍പ്രദേശിലെ മുസാഫര്നഗറിറിലാണ് നടന്നത്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ തിരക്കുള്ള ഒരു തെരുവ് കാണാം. ഖത്തൗലിയിലെ ഈ തെരുവില്‍ ഒരു ഭക്ഷണ കച്ചവടക്കാരന്റെ അടുത്ത് സംസാരിച്ചുനില്ക്കുന്ന യുവാവിനെ കാണാം. ഈ സമയം രണ്ട് യുവാക്കള്‍ ബെെക്കില്‍ എത്തുന്നു. അവര്‍ മുഖം തുണികൊണ്ട് മറച്ചിരുന്നു.
അവരിലൊരാള്‍ ഉടനടി ഇറങ്ങി ഭക്ഷണക്കടയില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടുപോവുകയാണ്. ആ യുവാവിനെ മയക്കിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. യുവാക്കള്‍ ബോധമറ്റ യുവാവിനെ ബൈക്കില്‍ എടുത്ത്കൊണ്ടുപോകന് നില്ക്കുമ്പോള് ആളുകള്‍ അന്തിക്കുന്നു.
എന്നാല്‍, സമീപത്തുള്ള നാട്ടുകാര്‍ വഴിതടഞ്ഞതോടെ ബൈക്ക് സംഘം പ്രശ്നത്തിലായി. സംഗതി കുഴപ്പമാകും മുമ്പേ ഇത് ഒരു പ്രാങ്ക് വീഡിയോ ആണെന്ന് അവര്‍ വെളിപ്പെടുത്തുന്നു. മറ്റൊരാള്‍ ദൂരെ നിന്ന് ഈ വീഡിയോ പകര്‍ത്തുന്നത് അവര്‍ കാട്ടുകയും ചെയ്തു.
ഇതോടെ നാട്ടുകാര്‍ പിന്മാറി. ശേഷം, മൂവരും ഉറക്കെ ചിരിക്കുന്നതും പ്രദേശവാസികളോട് സ്ഥിതിഗതികള്‍ മുഴുവന്‍ വിവരിക്കുന്നതും കാണാം. എന്നാല്‍ സംഗതി കൈവിട്ടുപോയെന്ന് പറയാം. കാരണം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റ് ആയെങ്കിലും പോലീസ് ഇടപെട്ടു. അവരെ പോലീസ് പിടികൂടി.
"ഇനി അവര്‍ കുറച്ച് ദിവസത്തേക്ക് ജയിലില്‍ റീലുകള്‍ ഉണ്ടാക്കും, എഡിറ്റിംഗും അപ്ലോഡും അവിടെ നിന്ന് മാത്രമേ ചെയ്യൂ' എന്നാണൊരാള്‍ ഇക്കാര്യത്തില്‍ കുറിച്ചത്. "ഇവരെല്ലാം റീലിന്റെ പേരില്‍ സമൂഹത്തില്‍ മാലിന്യം പ്രചരിപ്പിക്കുകയാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. യുപി പോലീസ് അവരെ ശരിയായ രീതിയില്‍ ശിക്ഷിക്കണം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.