കു​ര​ങ്ങു​ക​ളെ വ​ള​രെ വ്യ​ത്യ​സ്ത​രാ​യി​ട്ടാ​ണ​ല്ലൊ മ​നു​ഷ്യ​ര്‍ കാ​ണു​ന്ന​ത്. ചി​ല​ര്‍ അ​വ​യെ ത​ങ്ങ​ളു​ടെ ദൈ​വ​ങ്ങ​ളാ​യി​ട്ടും കാ​ണു​ന്നു. അ​തി​നാ​ല്‍ അ​വ​യ്ക്ക് ആ​ഹാ​രം കൊ​ടു​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നും അ​വ​ര്‍ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഒ​രു മ​നു​ഷ്യ​ന്‍റെ പാ​ത്ര​ത്തി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കു​ര​ങ്ങി​നെ കാ​ണാം.

ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ഒ​രാ​ളും മ​റ്റ് ചി​ല​രും നി​ല​ത്തി​രു​ന്നു ആ​ഹാ​രം ക​ഴി​ക്കു​ക​യാ​ണ്. ഈ ​സ​മ​യം ആ ​മ​നു​ഷ്യ​ന്‍റെ പാ​ത്ര​ത്തി​ല്‍ നി​ന്നും കു​ര​ങ്ങും ക​ഴി​ക്കു​ന്നു. അ​യാ​ള്‍ അ​തി​നെ ശ​ല്യം ചെ​യ്യു​ന്നി​ല്ല. വി​ള​മ്പു​കാ​ര്‍ വ​രു​മ്പോ​ള്‍ ഭ​യ​ക്കു​ന്ന കു​ര​ങ്ങി​നെ അ​യാ​ള്‍ ആ​ശ്വ​സി​പ്പി​ക്കു​ന്നു.

അ​വ​ര്‍ ര​ണ്ടാ​ളും ഒ​രു​മി​ച്ച് ആ​ഹാ​രം ക​ഴി​ക്കുന്ന​ത് ചി​ല​ര്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ പ​ക​ര്‍​ത്തു​ന്നു​ണ്ട്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. "ആ ​കു​ര​ങ്ങു​മാ​യി ഭ​ക്ഷ​ണം പ​ങ്കി​ട്ട ആ ​മ​നു​ഷ്യ​ന്‍ പ്ര​ശം​സി​ക്ക​പ്പെ​ട​ട്ടെ'എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.