പെണ്‍സുഹൃത്തിനൊപ്പം ഭർത്താവിനെ ഭാര്യ കണ്ടാൽ..???
Saturday, September 14, 2024 3:43 PM IST
പെണ്‍സുഹൃത്തിനൊപ്പം ഭർത്താവിനെ ഭാര്യ പിടികൂടിയാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക? അതിൽ ഉൾപ്പെട്ടവരുടെ പ്രതികരണങ്ങൾ ഏതുവിധമായിരിക്കും? പ്രവചിക്കാൻ പറ്റുന്നതല്ല അതൊന്നും!
കാരണം വ്യക്തികളും സ്ഥലവുമനുസരിച്ച് പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കും. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട സമാനസംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ഒരു കാറിന്റെ ഗ്ലാസ് യുവതി ബാറ്റ് കൊണ്ട് തല്ലിത്തകർക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. രാത്രി തെരുവുവിളക്കിന്റെ വെളിച്ചത്തിലാണ് ആക്രമണം. കാറിനുള്ളിൽനിന്ന് ആദ്യമൊന്നും പ്രതികരണമുണ്ടായില്ല.
എന്നാൽ, യുവതിയുടെ ആക്രമണം തുടർന്നപ്പോൾ ഡ്രൈവര്‍ സീറ്റില്‍നിന്നു യുവതിയുടെ ഭര്‍ത്താവ് പുറത്തിറങ്ങി. എന്നിട്ടും യുവതി ആക്രമണം നിർത്തിയില്ല. കൈയോടെ പിടികൂടിയതിന്റെ ചളിപ്പിൽ ചിരിച്ചുകൊണ്ടാണു ഭർത്താവ് യുവതിയെ തടയാൻ ശ്രമിച്ചത്.
ഈസമയം കാറിനു മുകളിലെ സണ്‍റൂഫ് തുറന്നു ഗേൾഫ്രണ്ട് പ്രത്യക്ഷപ്പെട്ടു. ഇവരും ചിരിക്കുന്നതു കാണാം. പക്ഷേ, തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതിന്റെ കലിപ്പിൽ യുവതി കാറിന്റെ മുന്നിലും സൈഡിലുമുള്ള ചില്ലുകളിൽ മാറിമാറി അടിക്കുന്നു.
"പെണ്‍സുഹൃത്തിനൊപ്പം ഭാര്യ നിങ്ങളെ പിടികൂടുമ്പോള്‍' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. യുവതിയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയുമുണ്ടായത്. സംഭവം നടന്ന സ്ഥലം ഏതെന്നു വീഡിയോയിൽ വ്യക്തമല്ല.