ദേവനാഗരി ലിപിയിലെ പഞ്ചാംഗം; ജര്‍മന്‍ ചന്തയില്‍ കാണപ്പെട്ടപ്പോള്‍
Thursday, November 14, 2024 10:07 AM IST
പഞ്ചാംഗ് എന്നറിയപ്പെടുന്നത് ഒരു ഹിന്ദു കലണ്ടറാണ്. ഇത് ഹിന്ദു സമയക്രമത്തിന്റെ പരമ്പരാഗത ശൈലി പിന്തുടരുന്നു. പഞ്ചാംഗം, പഞ്ചാംഗ, പഞ്ചാംഗ് എന്നിങ്ങനെ ഒക്കെ ഇതിനെ പറയാറുണ്ട്. പ്രധാനപ്പെട്ട തീയതികളും അവയുടെ കണക്കുകൂട്ടലുകളും ഒരു പട്ടിക രൂപത്തില്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ ജ്യോതിഷത്തില്‍ പഞ്ചാംഗങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.
അടുത്തിടെ ജര്‍മനി ഹാംബര്‍ഗില്‍ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയില്‍ പഞ്ചാംഗം എത്തുകയുണ്ടായി. ഇത് ദേവനാഗരി ലിപിയില്‍ എഴുതിയ രേഖയാണെന്ന് ഇന്റര്‍നെറ്റില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
ഷോപ്പിംഗിനായി ഈ ഫ്ലീ മാര്‍ക്കറ്റില്‍ എത്തിയ ഒരിന്ത്യക്കാരനാണ് പഞ്ചാംഗ വിശേഷം നെറ്റിസണ്‍സിന് മുന്നില്‍ എത്തിച്ചത്. "ജര്‍മനിയിലെ ഹാംബര്‍ഗിലെ മാര്‍ക്കറ്റില്‍ ഇത് കണ്ടെത്തി. അത് എന്താണെന്ന് എന്നോട് പറയാമോ? 'എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
വിന്റേജ് സെപിയ നിറമുള്ള പേപ്പറില്‍ ആലേഖനം ചെയ്ത ഈ പഞ്ചാംഗം നിരവധിപേര്‍ തിരിച്ചറിഞ്ഞു. പോസ്റ്റ് റെഡ്ഡിറ്റേഴ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബനാറസ് നഗരത്തില്‍ (നിലവില്‍ വാരണാസി) അച്ചടിച്ച കലണ്ടര്‍ ആണിതെന്നാണ് ചിലര്‍ പറയുന്നത്.
ഇത് ഭാര്‍ഗവ പ്രസ് അച്ചടിച്ചതാണ്. ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ പണ്ഡിറ്റ് നവല്‍ കിഷോര്‍ ഭാര്‍ഗവയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പ്രസ് എന്നാണ് ഒരാള്‍ ചൂണ്ടിക്കാട്ടുന്നത്. കലണ്ടറിന് 150 മുതല്‍ 180 വര്‍ഷംവരെ പഴക്കമുണ്ടെന്നാണ് വിവരം.
എന്തായാലും ആ കലണ്ടര്‍ വീണ്ടെടുത്ത് അതിന്റെ മൂല്യം മനസിലാക്കി സൂക്ഷിക്കണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു...
Found this on a flea market in Hamburg, Germany. Can you tell me what it is?
byu/AcceptableTea8746 inindia