ന​വം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണാ​ള്‍​ഡ് ട്രം​പ് വ​ലി​യ വി​ജ​യ​മാ​ണ​ല്ലൊ നേ​ടി​യ​ത്. ട്രം​പ് എ​ന്ത് മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന ആ​കാം​ക്ഷ​യും ആ​ശ​ങ്ക​യും ലോ​ക​മെ​മ്പാ​ടു​മു​ണ്ട്.

എ​ന്നാ​ല്‍ അ​മേ​രി​ക്ക​ന്‍ സ്ത്രീ​ക​ള്‍​ക്കി​ട​യി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് ഈ ​വി​ജ​യ​മൊ ക​മ​ല ഹാ​രീ​സിന്‍റെ പ​രാ​ജ​യ​മൊ അ​ല്ല. മ​റി​ച്ച് ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. ട്രം​പി​ന്‍റെ വി​ജ​യം രാ​ജ്യ​ത്തെ ലി​ബ​റ​ലു​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു. പ്ര​ത്യു​ല്‍​പാ​ദ​ന അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​മെ​ന്ന ഭ​യം പ​ല സ്ത്രീ​ക​ള്‍​ക്കു​മു​ണ്ട്.

ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് 2022-ല്‍ ​യു​എ​സ് സു​പ്രീം കോ​ട​തി റോ ​വി വേ​ഡി​നെ അ​സാ​ധു​വാ​ക്കി​യി​രു​ന്നു. യു​എ​സ് വൈ​സ് പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ​ഡി വാ​ന്‍​സും ദേ​ശീ​യ ഗ​ര്‍​ഭ​ച്ഛി​ദ്ര നി​രോ​ധ​ന​ത്തെ നേ​ര​ത്തെ പി​ന്തു​ണ​ച്ചി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, ഫെ​ഡ​റ​ല്‍ ഗ​ര്‍​ഭ​ച്ഛി​ദ്ര നി​രോ​ധ​നം വീ​റ്റോ ചെ​യ്യു​മെ​ന്ന് ട്രം​പ് പ​റ​യു​ന്നു.

ഈ ​ആ​ശ​ങ്ക​ള്‍​ക്കി​ട​യി​ലാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ മാ​ട്ഗ മൂ​വ്‌​മെന്‍റ് നാ​ള്‍​ക്കു​നാ​ള്‍ ശ​ക്തി​പ്പെ​ടു​ന്ന​ത്. "മേ​ക്ക് അ​ക്വാ ടോ​ഫാ​ന ഗ്രേ​റ്റ് എ​ഗെ​യ്ന്‍' എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രി​ലു​ള്ള ഈ ​പ്ര​സ്ഥാ​നം ഒ​രേ സ​മ​യം ഗൗ​ര​വ​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​യ സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ സ​സ്ത്രീ​ക​ള്‍ ശ​ക്തി​യാ​യി ഉ​യ​ര്‍​ത്തു​ന്ന ഈ ​ടോ​ഫാ​ന ആ​രാ​ണെ​ന്ന് അ​റി​യേ​ണ്ടെ...

17-ാം നൂ​റ്റാ​ണ്ടി​ല്‍ ഇ​റ്റ​ലി​യി​ല്‍ ജീ​വി​ച്ചി​രു​ന്ന സ്ത്രീ​യാ​ണ് ഗി​യു​ലി​യ ടോ​ഫാ​ന. അ​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍​ത്ത​ന്നെ ധാ​രാ​ളം സ്ത്രീ​ക​ള്‍ ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടി​രു​ന്നു. ഹി​സ്റ്റോ​റി​യ മാ​ഗ​സി​ന്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ര്‍​ത്താ​ക്ക​ന്മാ​രി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്ക് ടോ​ഫാ​ന വി​ഷം വി​റ്റു.


ഇ​റ്റ​ലി​യി​ലു​ട​നീ​ളം 600ല്‍ ​പ​രം പു​രു​ഷ​ന്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ല്‍ പ്ര​ഭു​ക്ക​ന്‍മാ​ര്‍ മു​ത​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​വ​രെ ഉ​ണ്ടാ​യി​രു​ന്നു. രു​ചി​യും മ​ണ​വു​മി​ല്ലാ​ത്ത "അ​ക്വാ ടോ​ഫാ​ന' എ​ന്ന​റി​യ​പ്പെ​ടു​ന്ന ബ്രൂ ​ആ​ര്‍​സെ​നി​ക്, ബെ​ല്ല​ഡോ​ണ, ലെ​ഡ് എ​ന്നി​വ​യു​ടെ മി​ശ്രി​ത​മാ​യി​രു​ന്നു ടോ​ഫാ​ന ക​ണ്ടെ​ത്തി​യ വി​ഷം.

വി​ഷ​ദ്രാ​വ​കം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ സാ​ധാ​ര​ണ സൗ​ന്ദ​ര്യ​വ​ര്‍​ധ​ക കു​പ്പി​ക​ളി​ല്‍ ആ​ണ് ഇ​ത് സൂ​ഷി​ച്ചി​രു​ന്ന​ത്. ഈ ​മ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ടോ​ഫാ​ന ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ അ​ധി​കാ​രി​ക​ള്‍ 1659-ല്‍ ​റോ​മി​ലെ കാം​പോ ഡി ​ഫി​യോ​റി​യി​ല്‍ വ​ച്ച് അവരെ പി​ടി​കൂ​ടി വ​ധി​ച്ചു.

എ​ന്നാ​ല്‍ സ്ത്രീ ​വി​മോ​ച​ന​ത്തെ​ക്കു​റി​ച്ചും അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും സ്വാ​തന്ത്ര്യം നേ​ടാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ചും ഉ​ള്ള സ​മ​കാ​ലി​ക ച​ര്‍​ച്ച​ക​ളി​ല്‍ ഗി​യു​ലി​യ ടോ​ഫാ​ന​യും "അ​ക്വാ ടോ​ഫാ​ന'​യും നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. സ്ത്രീകൾ പ്ര​തീ​കാ​ത്മ​ക "അ​ക്വാ ടോ​ഫാ​ന' ത​യാ​റാ​ക്കു​ന്ന നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്....