ന​മ്മു​ടെ നാ​ട്ടി​ല്‍ സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​തും കൊ​ടു​ക്കു​ന്ന​തും ഒ​രു​പോ​ലെ കു​റ്റ​ക​ര​മാ​ണ​ല്ലൊ. എ​ന്നി​ട്ടും പ​ല​രും ഇ​ക്കാ​ര്യം പ​ല പേ​രി​ല്‍ കൈ​മാ​റു​ന്നു. ഇ​ത്ത​രം "സ​മ്മാ​ന​ങ്ങ​ള്‍' നി​മി​ത്തം പ​ല യു​വ​തി​ക​ളും ജീ​വ​നൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​റു​ണ്ട​ല്ലൊ. അ​ന്നേ​രം സ​മൂ​ഹം ഒ​ന്ന് പ്ര​തി​ക​രി​ക്കും പി​ന്നെ ത​ണു​ക്കും.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ല്‍ മാ​ത്ര​മ​ല്ല വ​ലി​യ ധ​നി​ക​ര്‍​ക്കി​ട​യി​ലും സ്ത്രീ​ധ​നം വ​ലി​യ പ്ര​ശ്‌​ന​മാ​യി തു​ട​രു​ന്നു.വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ര്‍ അ​ല്‍​പം മാ​റി​ചി​ന്തി​ക്കു​മെ​ന്ന് നാം ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ എ​ല്ലാ​വ​രി​ല്‍ നി​ന്നും അ​ങ്ങ​നെ പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്ന​തിന്‍റെ​ ഒ​രു​ദാ​ഹ​ര​ണ​ത്തെ കു​റി​ച്ചാ​ണി​ത്.

അ​ടു​ത്തി​ടെ ഒ​രു യു​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കാ​ര്യം പ​റ​യു​ക​യു​ണ്ടാ​യി. ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണ് യു​വ​തി എ​ക്‌​സി​ൽ കു​റി​ച്ച​ത്. ആ ​പെ​ണ്‍​കു​ട്ടി​ക്ക് ഒ​രു ക​ല്യാ​ണാ​ലോ​ച​ന വ​ന്ന​ത്രെ. ഡ​ല്‍​ഹി എ​യിം​സി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ഡോ​ക്ട​റു​ടെ ആ​ലോ​ച​ന​യാ​യി​രു​ന്ന​ത്.

യു​വ​തി​യും ഡോ​ക്ട​റാ​ണ്. മാ​ത്ര​മ​ല്ല അ​ന​സ്തേ​ഷ്യ​യി​ല്‍ ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ക​യാ​ണ് യു​വ​തി. എ​ന്നാ​ല്‍ ഞെ​ട്ടി​ക്കു​ന്ന കാ​ര്യം ഈ ​ഒ​ന്നാം​റാ​ങ്കു​കാ​ര​ന്‍ യാ​തൊ​രു ല​ജ്ജ​യു​മി​ല്ലാ​തെ 50 കോ​ടി രൂ​പ സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ള്‍​ക്കാ​യി ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം മു​ഴ​വ​ന്‍ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്ന തി​രി​ച്ച​റി​വ് ഉ​ണ്ടാ​യ​താ​യി കൂ​ട്ടു​കാ​രി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന സ്ഥിതി.


എ​ന്നാ​ലും യൂ​റോ​ള​ജി​സ്റ്റ് കൂ​ടി​യാ​യ ഈ ​ഒ​ന്നാം റാ​ങ്കു​കാ​ര​ന് ഒ​രു നാ​ണ​വു​മി​ല്ലെ എ​ന്നാ​ണ് യു​വ​തി എ​ക്‌​സി​ല്‍ ചോ​ദി​ച്ച​ത്. ഇ​വ​നെ​യൊ​ക്കെ ക​ഠി​ന​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് നെ​റ്റി​സ​ണ്‍​സും രോ​ഷം കൊ​ള്ളു​ന്നു. ആളുകൾ കുടുംബമല്ല വ്യാപാരമാണ് സൃഷ്ടിക്കുന്നതെന്ന് ഒരാൾ കുറിച്ചത്.