എ​ല്ലാ​വ​രും സ്വ​ന്ത​മാ​യൊ​രു വീ​ട് സ്വ​പ്നം കാ​ണു​ന്നു. അ​വ​ന​വ​ന്‍റെ പ്രാ​പ്തി​ക്ക​നു​സ​രി​ച്ച് ഒ​രെ​ണ്ണം സ്വ​ന്ത​മാ​ക്കു​ന്നു. ഇ​ക്കാ​ല​ത്ത് ര​ണ്ടു​നി​ല എ​ങ്കി​ലും ആ​യി​രി​ക്ക​ണം വീ​ട് എ​ന്നാ​ണ് പ​ല​രും ആ​ഗ്ര​ഹി​ക്കാ​റ്. എ​ന്നാ​ല്‍ സ്ഥ​ല​ത്തി​ന്‍റെ വ​ലി​യും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും നി​മി​ത്തം ഒ​ന്നൊ​തു​ങ്ങും.

പ​ക്ഷേ വ​ല്ലാ​തെ ഒ​തു​ങ്ങി ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ട്. "ന​മ്മ പോ​ണ്ടി' എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു എ​ഞ്ചി​നീ​യ​റിം​ഗ് മാ​സ്റ്റ​ര്‍​പീ​സ് ആ​ണ് കാ​ണാ​നു​ള്ള​ത്.

കാ​ര​ണം വെ​റും ര​ണ്ട​ടി വീ​തി മാ​ത്ര​മു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. മൂ​ന്ന് നി​ല​യോ​ള​മു​ണ്ട് താ​നും. താ​ഴ​ത്തെ നി​ല​യി​ല്‍ ക​ട​ക​ളും കാ​ണാം. വീ​ട്ടി​ല്‍ വി​ന്‍​ഡോ എ​സി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ​യു​ടെ കോ​ണി​ല്‍ നി​ന്ന് വീ​ട് വ​ള​രെ ഇ​ടു​ങ്ങി​യ​താ​യി തോ​ന്നു​ന്നു. പ​ക്ഷേ, മ​റു​വ​ശ​ത്ത് വീ​ട് വ​ള​രെ വി​ശാ​ല​മാ​ണെ​ന്ന് തോ​ന്നു​ന്നു.

എ​ന്നാ​ലും എ​ഞ്ചി​നീ​യ​ര്‍ ഇ​ത് എ​ങ്ങ​നെ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​മെ​ന്നും അ​തി​ല്‍ ആ​ളു​ക​ള്‍ എ​ങ്ങ​നെ താ​മ​സി​ക്കു​ന്നു​വെ​ന്നും നെ​റ്റി​സ​ണ്‍​സ് ചി​ന്തി​ക്കു​ന്നു. നി​ര​വ​ധി ക​മ​ന്‍റു​ക​ളും ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ബ്രോ ​ഈ വീ​ട് നി​ര്‍​മി​ച്ച​ത് മ​നു​ഷ്യ​ര്‍​ക്കു​വേ​ണ്ടി​യ​ല്ല, പ്രാ​ണി​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.