മേ​ലു​ദ്യോ​ഗ​സ്ഥ​ൻ വി​വാ​ഹ അ​വ​ധി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ഇ​ന്ത്യാ​ക്കാ​രാ​യ വ​ധൂ​വ​ര​ന്മാ​ർ വീ​ഡി​യോ കോ​ളി​ലൂ​ടെ വി​വാ​ഹം ക​ഴി​ച്ചു. തു​ർ​ക്കി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പു​ർ സ്വ​ദേ​ശി​യാ​യ വ​ര​നും ഹി​മാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വ​ധു​വും ത​മ്മി​ലാ​യി​രു​ന്നു കൗ​തു​ക​മു​ണ​ർ​ത്തി​യ ക​ല്യാ​ണം.

വ​ര​നാ​യ അ​ദ്നാ​ൻ മു​ഹ​മ്മ​ദ് വി​വാ​ഹ​ത്തി​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് പോ​കാ​നാ​ണ് അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ർ​ക്കി​ക്കാ​ര​നാ​യ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ നി​ഷ്ക​രു​ണം അ​വ​ധി നി​ര​സി​ച്ചു. ഇ​തോ​ടെ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച സ​മ​യ​ത്ത് ക​ല്യാ​ണം ന​ട​ക്കി​ല്ലെ​ന്നു വ​ന്നു.

എ​ന്നാ​ൽ, ത​ന്‍റെ പേ​ര​ക്കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് സാ​ക്ഷി​യാ​ക​ണ​മെ​ന്ന വ​ധു​വി​ന്‍റെ രോ​ഗി​യാ​യ മു​ത്ത​ച്ഛ​ന്‍റെ ആ​ഗ്ര​ഹം പ​രി​ഗ​ണി​ച്ച് വി​വാ​ഹം നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ​ത​ന്നെ ന​ട​ത്താ​ൻ ഇ​രു​വീ​ട്ടു​കാ​രും തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്നാ​ണു വീ​ഡി​യോ കോ​ളി​ലൂ​ടെ വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.


വ​ര​ന്‍ തു​ര്‍​ക്കി​യി​ൽ​ത​ന്നെ നി​ന്നെ​ങ്കി​ലും വ​ര​ന്‍റെ കു​ടും​ബം ബി​ലാ​സ്പു​രി​ൽ​നി​ന്നു വ​ധു​വി​ന്‍റെ നാ​ടാ​യ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ലെ​ത്തി. അ​വി​ടെ​വ​ച്ച് ഒ​രു ഖാ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ഡി​യോ കോ​ൾ വ​ഴി വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ലോ​ക​മെ​ങ്ങും കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​പ്പോ​ൾ ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.