ദീ​പാ​വ​ലി പ്ര​കാ​ശ​ത്തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​ണ​ല്ലൊ. ഇ​പ്പോ​ള്‍ ന​മ്മു​ടെ നാ​ടാ​കെ ഈ ​ഉ​ത്സ​വം കൊ​ണ്ടാ​ടു​ക​യാ​ണ​ല്ലൊ. വി​ള​ക്ക് കൊ​ളു​ത്തും​പോ​ലെ ത​ന്നെ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തും ഈ ​സ​മ​യ​ത്ത് സാ​ധാ​ര​ണ​മാ​ണ​ല്ലൊ.

പ​ണ്ട് ന​മ്മ​ള്‍ ഒ​രു കൈ​കൊ​ണ്ട് പ​ട​ക്കം ക​ത്തി​ച്ചെറിയുക​യാ​യി​രു​ന്ന​ല്ലൊ പ​തി​വ്. പൂ​ത്തി​രി​യും പൂ​ക്കു​റ്റു​യു​മൊ​ക്കെ എ​ങ്ങ​നെ​യാ​ണ് ക​ത്തി​ക്കു​ക എ​ന്നും നി​ങ്ങ​ള്‍​ക്ക​റി​യാ​മ​ല്ലൊ. എ​ന്നാ​ല്‍ മാ​റി​യ കാ​ല​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ വെ​റൈ​റ്റി​യാ​യി​രി​ക്കു​ന്നു.

ഇ​പ്പോ​ഴി​താ ആ​മ​സോ​ണി​ന്‍റെ വെ​ര്‍​ച്യ​ല്‍ അ​സി​സ്റ്റ​ന്‍റായ അ​ല​ക്‌​സ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ഒ​രാ​ള്‍ പൂ​ക്കു​റ്റി ക​ത്തി​ക്കു​ന്ന കാ​ഴ്ച കൗ​തു​ക​മു​ണ​ര്‍​ത്തു​ന്നു.

ദൃ​ശ്യ​ങ്ങ​ളി​ല്‍ സ്റ്റീ​ല്‍ കു​പ്പി​യി​ലാ​യി വ​ച്ചി​രി​ക്കു​ന്ന പൂ​ക്കു​റ്റി കാ​ണാം. ഒ​രാ​ള്‍ അ​ല​ക്‌​സ​യോ​ട് പൂ​ക്കു​റ്റി ക​ത്തി​ക്കാ​ന്‍ പ​റ​യു​മ്പോ​ള്‍ "യെ​സ് ബോ​സ്' എ​ന്ന് പ​റ​ഞ്ഞ​ശേ​ഷം അ​ല​ക്സാ റാ​ക്ക​റ്റ് വി​ക്ഷേ​പി​ക്കു​ന്നു. റോ​ക്ക​റ്റ് ദൂ​ര​ത്തി​ലേ​ക്ക് പോ​യി പ്ര​കാ​ശി​ക്കു​ന്ന​തായി കാ​ണാം.

വൈ​റ​ലാ​യി മാ​റി​യ കാ​ഴ്ച​യി​ല്‍ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഈ ​പ്രോ​ജ​ക്റ്റി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യി വ്യ​ക്തി​യെ പ്ര​ശം​സി​ക്കാ​തെ വ​യ്യ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.