നിര്‍ഭാഗ്യം ഇത്തരത്തിലും; വിജയകരമായ അഭിമുഖത്തിനിടെ ജോലി നിഷേധിക്കപ്പെട്ടാല്‍
Friday, October 25, 2024 11:49 AM IST
ഒരു ജോലി മിക്കവരുടെയും വലിയ സ്വപ്നമാണല്ലൊ. പ്രത്യേകിച്ച് പഠിച്ചമേഖലയില്, വലിയ കമ്പനികളില്‍ ജോലി ലഭിച്ചാല്‍ ആളുകള്‍ ഹാപ്പിയാകും. പലരും അഭിമുഖങ്ങളില്‍ പരാജയമടഞ്ഞ് പുറത്താവുകയാണ് ഉണ്ടാവാറ്. എന്നാല്‍ ഇന്റര്‍വ്യൂ ഒക്കെ വിജയകരമായി കൈകാര്യം ചെയ്യുന്നതിനിടെ നിര്ഭാഗ്യമെത്തിയാല്?
അത്തരമൊരു വിചിത്ര കാര്യമാണിത്. അടുത്തിടെ ഒരു മനുഷ്യന് റെഡിറ്റില്‍ തന്റെ അഭിമുഖഅനുഭവം പങ്കുവയ്ക്കുകയുണ്ടായി. ജോണ്‍ എന്ന ഇദ്ദേഹം അഭിമുഖ പ്രക്രിയയുടെ മധ്യത്തിലാണ് പുറത്താക്കപ്പെട്ടത്.
വലിയൊരു കമ്പനിയിലേക്ക് മൂന്നുഘട്ടം ഇന്റര്‍വ്യൂ ആണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. അതില്‍ ആദ്യത്തേത് അരമണിക്കൂറും രണ്ടാമത്തേത് ഒന്നരമണിക്കൂറും അവസാനം 15 മിനിറ്റുമായിരുന്നു. ആദ്യത്തെ അഭിമുഖം വിജയിച്ച ജോണ്‍ രണ്ടാമത്തെ ഇന്റര്വ്യൂവിലെത്തി. കമ്പനിയുടെ സീനിയര്‍ മാനേജര്‍മാരും ചീഫ് ഓഫ് സ്റ്റാഫും ഉള്‍പ്പെടുന്ന പാനലായിരുന്ന് അഭിമുഖം നടത്തിയത്.
രണ്ടാം റൗണ്ട് അഭിമുഖം വളരെ വിജയകരമായി മുന്നേറുകയായിരുന്നു. ഏകദേശം ഒരുമണിക്കൂര്‍ 15 മിനിറ്റ് പിന്നിട്ട്. അപ്പോഴേക്കും അഭിമുഖം നടത്തിയവര്‍ വളരെ സൗഹൃദപരമായി ജോണിനോട് സംസാരിച്ച് തുടങ്ങി. മെത്തഡോളജികള്‍, വിവിധ പ്രക്രിയകള്‍, കമ്പനിയെക്കുറിച്ച് സംസാരിക്കുക എന്നിവ മാത്രമാണ് അപ്പോള്‍ ചെയ്തത്.
മന്നാമത്തേതും അവസാനത്തേതുമായ അഭിമുഖത്തിനായി ജോൺ ഫ്രീ ആണോ എന്ന് ചീഫ് ഓഫ് സ്റ്റാഫ് തിരക്കുന്നു. അതേയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. "എന്നാല്‍ നമ്മള് മറക്കുന്നതിന് മുമ്പ് അത് ഷെഡ്യൂള്‍ ചെയ്യാം' എന്നദ്ദേഹം പറയുന്നു.
പക്ഷെ, അന്നേരം താന്‍ പുറത്താക്കപ്പെട്ടതായി ഒരു മെയില്‍ ജോണിന് വരികയാണ്. ആദ്യമൊന്ന് ഞെട്ടിയ ജോണ്‍ താന്‍ തിരസ്കരിെപ്പട്ട കാര്യം അഭിമുഖകര്ത്താക്കളോട് പറയുന്നു. അവരും അക്ഷരാര്‍ഥത്തില്‍ ഞെട്ടുന്നു. ജോലി നിരസിക്കല്‍ പ്രക്രിയയുടെ ഒരു സാധാരണ ഭാഗമാണ്.എന്നാല്‍ ഇത്തരമൊന്ന് അസാധാരണമാണല്ലൊ.
"നിങ്ങള്‍ക്ക് അടുത്ത ഉദ്യോഗാര്‍ഥിയെ നോക്കാമെന്ന്' ജോണ്‍ പറയുന്നു. എന്നാല്‍ ജോണ്‍ ആണ് അവസാനത്തെ ആളെന്ന് പാനല്‍ പറയുന്നു.
നിരസിച്ച ഇമെയിലിനെക്കുറിച്ച് അറിയിച്ചതിന് ശേഷം അഭിമുഖം നടത്തുന്നവരുടെ പ്രതികരണങ്ങള്‍ അദ്ദേഹം വിവരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് അറിയാതെ "ആരോ ആരുടെയെങ്കിലും സുഹൃത്തിനെ നിയമിച്ചു' എന്ന സൂചന അവര്‍ നല്കി. ഇക്കാര്യത്തില്‍ അദ്ദേഹം ദേഷ്യത്തോടെ ടൈപ്പ് ചെയ്യുന്നതായി കണ്ടു.
അവസാനം ചീഫ് ഓഫ് സ്റ്റാഫ് ഉച്ചത്തില്‍ ശ്വാസം വിടുകയും തന്റെ വെബ്കാമിലേക്ക് ഉറ്റുനോക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: "എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല. ആഴ്ച അവസാനത്തോടെ ഞാന്‍ നിങ്ങളെ ബന്ധപ്പെടും. നന്ദി.' അതോടെ തന്നെ സൂം കോളില്‍ നിന്നും പുറത്താക്കി.
ഇക്കാര്യം അദ്ദേഹം നെറ്റിസണ്സുമായി പങ്കുവച്ചപ്പോള്‍ പലരും കമന്റുകള്‍ ചെയ്തു. "അവര്‍ക്ക് ആശയവിനിമയം നടത്താനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കഴിയില്ലെന്ന് ഈ ടീം കാണിച്ചുതന്നു' എന്നാണൊരാള്‍ വിമര്‍ശിച്ചത്.
ഒരു ഉപയോക്താവ് തന്റെ ഭര്‍ത്താവിന്റെ കഥ പങ്കിട്ടു "എന്റെ ഭര്‍ത്താവ് ഒരിക്കല്‍ വലിയൊരു കമ്പനിയുമായി അഭിമുഖം നടത്തി. അദ്ദേഹത്തിന് യോഗ്യതകള്‍ ഉണ്ടെന്ന് കമ്പനി പറഞ്ഞു. എന്നാല്‍ അഭിമുഖത്തിനിടെ അദ്ദേഹത്തിന്റെ ഫോണ്‍ ബെല്ലടിച്ചു. അതോടെ തിരസ്കരിക്കുകയും ചെയ്തു'