ഫാന്റ ഓംലെറ്റ് റെഡി, വിചിത്രമായ ഭക്ഷണമെന്ന് നെറ്റിസണ്‍സ്
Monday, October 21, 2024 3:13 PM IST
ആഹാരം രുചികരം ആയിരിക്കണം. രുചിഭേദങ്ങള്‍ക്കായി ഈ മേഖലയില്‍ ധാരാളം പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. അവയില്‍ ചിലത് ആളുകളുടെ പ്രിയം പിടിച്ചുപറ്റുമ്പോള്‍ ചിലത് അന്നുതന്നെ അവസാനിക്കും.
എന്നിരുന്നാലും ചില പരീക്ഷണങ്ങള്‍ വല്ലാത്ത കൗതുകംതന്നെ നമ്മളില്‍ സൃഷ്ടിക്കും. സൈബര്‍ ലോകത്ത് ഇതിന്റെ പല കാഴ്ചകളും വിഹരിക്കും. അത്തരമൊന്നിന്റെ കാര്യമാണിത്. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഒരു തെരുവ് കച്ചവടക്കാരന് ഓംലൈറ്റുണ്ടാക്കുന്ന കാഴ്ചയാണുള്ളത്.
കോല്ക്കത്തിയിലുള്ള ആളാണിയാള്‍. ഇയാള്‍ എണ്ണയ്ക്ക് പകരം ഫാന്റ പാനീയം ആണ് ഇയാൾ ഉപയോഗിക്കുന്നത്. ദൃശ്യങ്ങളില്‍ ഇയാള്‍ ഒരു കുപ്പി ഫാന്റ ചട്ടിയിലേക്ക് ഒഴിക്കുന്നു. ശേഷം അഞ്ച് മുട്ടകള്‍ പൊട്ടിച്ചൊഴിക്കുന്നു. പിന്നീട് രുചി വര്‍ധിപ്പിക്കുന്നതിനായി തക്കാളി, ഉള്ളി, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞത് ചേര്‍ക്കുന്നു. ഒടുവില്‍ ഇയാള്‍ താന്‍ തയാറാക്കിയ ആഹാരം ഒരു കസ്റ്റമറിന് നല്കുന്നു.
വിചിത്രമായ ഈ വിഭവത്തിന് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചു. "ഇത് ഭക്ഷ്യയോഗ്യമാണോ' എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. "ഇതിലും വലിയ പരീക്ഷണങ്ങള്‍ നമ്മള് കഴിക്കുന്നുണ്ടല്ലൊ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.