"അവിശ്വസനീയമായ ഇലാസ്തികത'; പാമ്പിന്റെ ഞെട്ടിക്കല്‍ കാണാം
Monday, October 21, 2024 11:17 AM IST
ഈ പ്രകൃതിയില്‍ നിരവധി അഭൂതപൂര്‍വമായ രഹസ്യങ്ങളും കാഴ്ചകളുമുണ്ടല്ലൊ. പ്രാണികളെ ശാപ്പിടുന്ന റഫ്ലേഷ്യ ചെടിയും കാല് മുറിച്ച് രക്ഷപ്പെടുന്ന മൂന്നു ഹൃദയവും ഒമ്പത് തലച്ചോറുമുള്ള നീരാളിയും ഒക്കെ നമ്മളെ അന്തിപ്പിക്കുന്നവയാണല്ലൊ.
പ്രകൃതിയില്‍ ഓരോ ജീവിക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. അത് നിലനില്‍പ്പിന്റെ കൂടി ഭാഗമാണുതാനും. പാമ്പുകള്‍ക്കും അവയുടേതായ സവിശേഷതകള്‍ ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് അവയുടെ ഇലാസ്തികത.
അടുത്തിടെ എക്സിലെത്തിയ ഒരു വീഡിയോ പറയുന്നത് ഈ ജീവിയുടെ ഇലാസ്തികതയാണ്. ദൃശ്യങ്ങളില്‍ ഒരാള്‍ തന്റെ കൈയില്‍ ഒരു വലിയ മുട്ട വച്ചിരിക്കുന്നു. ഈ സമയം ഒരു പാമ്പ് അയാളുടെ കൈയിലേക്ക് കയറുന്നു. അത് നാവ് നീട്ടി മുട്ടയെ തിരിച്ചറിയുന്നു.
ശേഷം നിമിഷനേരം കൊണ്ട് അകത്താക്കുന്നു. ആ മുട്ട അകത്താക്കാനായി അതിന്റെ വാ അത്ര വലിയുകയാണ്. മുട്ടയും പാമ്പിന്റെ തലയും തമ്മിലുള്ള അമ്പരപ്പിക്കുന്ന വലിപ്പവ്യത്യാസംആളുകളെ ഞെട്ടിക്കും. ഈ ശ്രദ്ധേയമായ പ്രവൃത്തി ശാരീരികമായി എങ്ങനെ സാധ്യമാകുമെന്ന് പലരും ആശ്ചര്യപ്പെടുന്നു.
"നേച്ചര്‍ ഈസ് അമേസിംഗ്' എന്ന അടിക്കുറിപ്പോടെ എത്തിയ ദൃശ്യങ്ങള്‍ക്ക് ഒട്ടനവധി കമന്റുകള്‍ ലഭിച്ചു. "അവിശ്വസനീയമായ കാഴ്ച! പ്രകൃതി കൗതുകകരമാണ്' എന്നാണൊരാള്‍ കുറിച്ചത്. "ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.