"താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ'; ഇന്‍ഡോര്‍ കാമുകിമാരുടെ വിചിത്ര സമരം
Saturday, October 19, 2024 11:36 AM IST
നമ്മള് പലതരം സമരങ്ങളും പ്രതിഷേധങ്ങളും ദിവസേന കാണാറുണ്ടല്ലൊ. അവകാശങ്ങളുടെ നേടിയെടുക്കല്‍ ആയിട്ടായിരിക്കും മിക്ക സമരവും. എന്നാല്‍ ഇതൊന്നുമല്ലാത്ത സമരങ്ങള്‍ നടന്നാലൊ.
ലപ്പോഴൊക്കെ മദ്യപാന്മാര് നടത്തുന്ന ചില സമരങ്ങള്‍ ആളുകളില്‍ കൗതുകം ജനിപ്പിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം കുറച്ച് കുമാരിമാര്‍ നടത്തിയ പ്രകടനം നെറ്റിസണ്‍സിനെ ആകെ ഞെട്ടിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരുകൂട്ടം പെണ്‍കുട്ടികള്‍ "താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി നിരത്ത് കൈയടക്കുന്നതായി കാണാം. കുറച്ചധികം പെണ്‍കുട്ടികളുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത കാമുകന്മാരെ പിന്തുണയ്ക്കുന്ന ധാരാളം പ്ലക്കാര്‍ഡുകള്‍ അവരുടെ കൈകളിലുണ്ട്.
ഇവരുടെ പ്രവൃത്തിയില്‍ പലരും അന്ധാളിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ആണ്‍കുട്ടികള്‍ ഇതുപോലെ എന്തെങ്കിലും ചെയ്താല്‍, ഒരു കോലാഹലമുണ്ടാകും.' എന്നാണൊരാള്‍ കുറിച്ചത്.
ചില ആളുകള്‍ ഈ വീഡിയോ തമാശയും വിനോദവുമാണെന്ന് കരുതുന്നു. ചിലര്‍ ഇതിനെ ഷോയ്ക്കോ റീലിനോ വേണ്ടി ചെയ്ത ഒരു സ്റ്റണ്ട് എന്ന് വിളിക്കുന്നു. എന്തായാലും ഈ പ്രകടനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം തെളിഞ്ഞിട്ടില്ല.