"മിനിറ്റുകള്‍ക്കുള്ളില്‍ തയാര്‍'; എയര്‍ ഫ്രയര്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കിയപ്പോള്‍
Friday, October 18, 2024 3:44 PM IST
ഒരു ചായ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ചോദിച്ചാല്‍ പലരും പറയുന്നത് പരമ്പരാഗതമായ രീതി ആയിരിക്കും. ഒരു പാത്രത്തില്‍ വെള്ളം വയ്ക്കുന്നു, തേയിലയും പഞ്ചസാരയും ഇടുന്നു, തിളപ്പിക്കുന്നു...
എന്നാല്‍ കാലം പരീക്ഷണങ്ങളുടേത് കൂടിയാണല്ലൊ. മാത്രമല്ല ഇത്തരം പരീക്ഷണ കാഴ്ചകള്‍ നെറ്റിസണ്‍സിന് മുന്നിലും എത്തുന്നു. അതിപ്പോള്‍ വിജയകരമെങ്കില്‍ ചിലരെങ്കിലും അനുകരിക്കും.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെത്തിയ ഒരു വീഡിയോയില്‍ ഒരാള്‍ എയര്‍ ഫ്രയര്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നതാണുള്ളത്. ദൃശ്യങ്ങളില്‍ ഒരു സ്ത്രീ എയര്‍ ഫ്രയറില്‍ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ആളുകളെ പഠിപ്പിക്കുന്നു.
ക്ലിപ്പില്‍, അവര്‍ ആദ്യം എയര്‍ ഫ്രയര്‍ തുറക്കുന്നതായി കാണിക്കുന്നു. ശേഷം ഫ്രയറിനുള്ളില്‍ ഒരു കപ്പ് വയ്ക്കുകയും കപ്പില്‍ ഒരു ടീ ബാഗ് ഇടുകയും ചെയ്യുന്നു. അതിനുശേഷം, അവള് തണുത്ത പൈപ്പ് വെള്ളം അതില്‍ ഒഴിക്കുന്നു. എന്നിട്ട് പഞ്ചസാര ചേര്‍ത്ത് ആറ് മിനിറ്റ് ടൈമര്‍ സജ്ജീകരിച്ച് മെഷീന് ഓണാക്കുന്നു. അത് കഴിഞ്ഞപ്പോള്‍ അവള് അതില്‍ പാല് ഒഴിച്ച് വീണ്ടും മെഷീന് ഓണാക്കി. അവസാനം, അവർ എയര്‍ ഫ്രയര്‍ തുറക്കുന്നു. അപ്പോള്‍ ചായ തയാര്‍....
ഈ വീഡിയോ വൈറലായി മാറി. ചില കാഴ്ചക്കാര്‍ രസിച്ചു. മറ്റുള്ളവര്‍ ഈ രീതി അനാവശ്യമാണെന്ന് വിമര്‍ശിച്ചു. "ഈ ചായ കുടിച്ചാല്‍ ഉടന്‍ ഛര്‍ദ്ദിക്കും' എന്നാണൊരാള്‍ കുറിച്ചത്.