"തീര്‍ത്തും വിചിത്രം'; സ്വന്തം വിവാഹത്തിനിടെ ലാപ്ടോപ്പുമായി വരന്
Wednesday, October 9, 2024 12:07 PM IST
വിവാഹദിനം എല്ലാവര്ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറി അണിഞ്ഞൊരുങ്ങി ആളുകള്‍ നില്‍ക്കുമല്ലൊ. എന്നാല്‍ സ്വന്തം വിവാഹദിനത്തില്‍ അതും ആഘോഷം പൊടിപൊടിക്കുന്നതിനിടയില്‍ ഒരാള്‍ ജോലി ചെയ്താല്‍ നമ്മള് ഞെട്ടില്ലെ. ശരിക്കും ഞെട്ടും.
അത്തരമൊരു വ്യക്തിയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. എഐ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനായ കേസി മാക്രെല്‍ ആണ് സ്വന്തം വിവാഹ സമയത്ത് ലാപ്ടോപ്പില്‍ ജോലി ചെയ്തത്.
ഇതിന്റെ ദൃശ്യങ്ങള്‍ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ടോറി ലിയോനാര്‍ഡ് ആണ് സമൂഹ മാധ്യങ്ങള്‍ വഴി പങ്കുവച്ചത്. ചിത്രത്തിൽ കേസി ഒരു ലാപ്ടോപ്പുമായി ഇരിക്കുകയാണ്. ഈ സമയം മറ്റുള്ളവര്‍ ആഘോഷത്തിലാണ്.
ഇതല്പം ഓവറാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ "രണ്ട് സെക്കന്‍ഡുകള്‍ക്ക് ശേഷം' താന്‍ ആഘോഷത്തിലേക്ക് മടങ്ങിയെന്ന് മാക്രെല്‍ വ്യക്തമാക്കി. "തീര്‍ത്തും വിചിത്രമായ കാഴ്ച' എന്നാണ് മറ്റൊരാള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.