ലോകത്തിലെ ഏറ്റവും ചെറിയ റൂബിക്സ് ക്യൂബ്; തീവില
Monday, October 7, 2024 1:59 PM IST
ചിലര്‍ സമയം കൊല്ലി എന്നും ചിലര്‍ ബുദ്ധിക്ക് കൂര്‍മത നല്‍കുന്നതെന്നും വിശേഷിപ്പിക്കുന്ന ഒന്നാണല്ലൊ റൂബിക്സ് ക്യൂബ്. പലരും പതിനെട്ട് പണി നോക്കിയിട്ടും അതൊന്ന് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ ഇതൊക്കെ നിസാരം എന്ന നിലയില്‍ ഓക്കെയാക്കും.
നമ്മള് സാധാണയായി വിചാരിക്കുന്ന ഒരു റൂബിക്സ് ക്യൂബിന്റെ വലിപ്പം അറിയാമല്ലൊ. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ റൂബിക്സ് ക്യൂബ് ആണ് ഇപ്പോള്‍ നെറ്റിസണ്‍സിന് കൗതുകമാകുന്നത്.
ലോകത്തിലെ ഏറ്റവും ചെറിയ റൂബിക്സ് ക്യൂബിന് 0.33 ഗ്രാം മാത്രം ഭാരമേയുള്ളൂ. അതായത് 0.01 ഔണ്‍സ്. ഈ റൂബിക്സ് ക്യൂബ് അലൂമിനിയത്തില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ വശത്തും വെറും 0.19 ഇഞ്ച് അളവും മാത്രമേ ഉള്ളു. ഒരു സാധാരണ റൂബിക്സ് ക്യൂബിന്റെ ഏകദേശം ആയിരത്തിലൊന്ന് വലുപ്പം മാത്രമാണ് ഇതിനുള്ളത്.
ജാപ്പനീസ് കളിപ്പാട്ട കമ്പനിയായ മെഗാഹൗസ് ആണ് ലോകത്തിലെ ഏറ്റവും ചെറിയ റൂബിക്സ് ക്യൂബ് നിര്‍മിച്ചിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും വിലയുടെ കാര്യത്തില്‍ മുന്നിലാണിത്. ക്യൂബിന് 4,39,595.56 രൂപ (777,777 യെന്‍) വിലയുണ്ട്.
മെഗാഹൗസ് നാല് വര്‍ഷം മുമ്പ് ഈ ക്യൂബിന്റെ ആശയം രൂപപ്പെടുത്താന്‍ തുടങ്ങി. ക്യൂബ് ഇപ്പോള്‍ മെഗാഹൗസ് വെബ്സൈറ്റില്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാണ്. കഴിഞ്ഞ ഓഗസ്റ്റോടെ ഈ കുഞ്ഞന്‍ റൂബിക്സ് ക്യൂബ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സിലും എത്തി...