ദോ​ശ നി​ര​വ​ധി പ്രേ​മി​ക​ളു​ള്ള ഒ​രു ആ​ഹാ​ര​മാ​ണ​ല്ലൊ. വ​ട്ടം ചു​റ്റി മി​നു​മി​നു​ങ്ങി ദോ​ശ പ​ല​ര്‍​ക്കും പ്രാ​ത​ലാ​യി മാ​റാ​റു​ണ്ട്. ഈ ​ദോ​ശ​പ്രേ​മം മ​ന​സി​ലാ​ക്കി പ​ല ഹോ​ട്ട​ലു​കാ​രും പ​ല​ത​രം ദോ​ശ​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഉ​ള്ളി ദോ​ശ, സാ​ദ ദോ​ശ, മ​സാ​ല ദോ​ശ, നെ​യ്‌​ദോ​ശ അ​ങ്ങ​നെ​യ​ങ്ങ​നെ പ​ല​ത​രം ദോ​ശ​ക​ള്‍ ന​മു​ക്ക് മു​ന്നി​ലു​ണ്ട്. എ​ന്നാ​ല്‍ മ​ലേ​ഷ്യ​യി​ലു​ള്ള ഒ​രു റെ​സ്‌​റ്റോ​റ​ന്‍റ് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി അ​വ​ത​രി​പ്പ​ച്ച ദോ​ശ സ്വ​ല്‍​പം വെ​റൈ​റ്റി ആ​യി​രു​ന്നു.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ദോ​ശ​ക​ള്‍ ആ​ണ​ത്രെ അ​വ​ര്‍ ന​ല്‍​കു​ക. ക്വാ​ലാ​ലം​പൂ​രി​ലു​ള്ള ഒ​രു ഇ​ന്ത്യ​ന്‍ റെ​സ്റ്റോ​റന്‍റ് ആണ് ഈ ​ദോ​ശ​ക​ള്‍​ക്ക് പി​ന്നി​ല്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം റെ​സ്റ്റോ​റ​ന്‍റിലെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ വി​ഭ​വം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​ള​മ്പു​ന്ന​താ​യി കാ​ണാം.

ഉ​യ​ര​മു​ള്ള ദോ​ശ ഒ​രു പ്ലേ​റ്റി​ല്‍ വെ​ച്ച് ശ്ര​ദ്ധ​യോ​ടെ വി​ള​മ്പു​ക​യാ​ണ്. ദോ​ശ​യു​ടെ ഒ​രു ചെ​റി​യ ഭാ​ഗം ഒ​രു ടി​ഷ്യു കൊ​ണ്ട് പി​ടി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ള്‍ അ​തി​ന്‍റെ ഒ​ര​റ്റം മു​ത​ല്‍ ക​ഴി​ക്കു​ന്നു. എ​ന്നാ​ല്‍ ഈ ​ദോ​ശ ഭീ​മ​നെ മി​ക്ക​വ​ര്‍​ക്കും മു​ഴു​വ​നാ​യി ക​ഴി​ തീ​ര്‍​ക്കാ​ന്‍ ക​ഴി​യാ​റി​ല്ല​ത്രെ. അ​തി​നാ​ല്‍​ത്ത​ന്നെ ഭ​ക്ഷ​ണ​പ്രി​യ​രെ വ​ല്ലാ​തെ ആ​ക​ര്‍​ഷി​ക്കു​ക​യാ​ണ് ഈ ​വ​ലി​യ ദോ​ശ...