"ഈ ​പാ​മ്പാ​ണ് സാ​റേ ക​ടി​ച്ച​ത്... ഉ​ട​ന്‍ ചി​കി​ത്സി​ക്കൂ...' ത​ന്നെ ക​ടി​ച്ച ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ര്‍​ഖ​നെ പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വ് ഡോ​ക്ട​ര്‍​മാ​രോ​ടു പ​റ​ഞ്ഞു. പാ​ന്പു​മാ​യെ​ത്തി​യ യു​വാ​വി​നെ ക​ണ്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ആ​ദ്യം അ​മ്പ​ര​ന്നെ​ങ്കി​ലും പെ​ട്ടെ​ന്നു​ത​ന്നെ ചി​കി​ത്സ ന​ൽ​കി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ ഖേ​രി ജി​ല്ല​യി​ലാ​ണു സം​ഭ​വം. സ​മ്പൂ​ര്‍​ണ​ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഹ​രി​സ്വ​രൂ​പാ​ണ് ത​ന്നെ ക​ടി​ച്ച പാ​ന്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

വീ​ട്ടി​ല്‍ ചി​ല്ല​റ ജോ​ലി​ക​ളി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​മ്പോ​ഴാ​ണു യു​വാ​വി​ന്‍റെ കൈ​യി​ല്‍ മൂ​ര്‍​ഖ​ന്‍ ക​ടി​ച്ച​ത്. ക​ടി​ച്ച പാ​മ്പ് ഏ​ത് ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്നു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞാ​ൽ വേ​ഗ​ത്തി​ല്‍ ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ല്‍​കാ​ന്‍ ഡോ​ക്ട​ർ​മാ​ർ​ക്ക് സാ​ധി​ക്കു​മെ​ന്നു മ​ന​സി​ലാ​ക്കി​യി​രു​ന്ന ഹ​രി​സ്വ​രൂ​പ് മൂ​ര്‍​ഖ​നെ ത​ന്ത്ര​പൂ​ര്‍​വം പി​ടി​കൂ​ടു​ക​യും പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.


മാ​ത്ര​മ​ല്ല, ക​ടി​യേ​റ്റ ഭാ​ഗ​ത്തു​നി​ന്നു ര​ക്തം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ക​യും വി​ഷം ശ​രീ​ര​ത്തി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​തെ തു​ണി​കൊ​ണ്ടു കെ​ട്ടു​ക​യും ചെ​യ്തു. ഉ​ട​ന്‍​ത​ന്നെ പാ​ന്പു​മാ​യി ആ​ശു​പ​ത്രി​യി​ലു​മെ​ത്തി.

എ​ക്‌​സി​ല്‍ പ്ര​ച​രി​ക്കു​ന്ന ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ ഹ​രി​സ്വ​രൂ​പ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തും പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പ​ത്തി​വി​ട​ര്‍​ത്തി​നി​ല്‍​ക്കു​ന്ന​തും ഇ​യാ​ൾ​ക്കു ചി​കി​ത്സ ന​ൽ​കു​ന്ന​തും കാ​ണാം. യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ച്ച യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.