സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ പ്ര​തി​ഭ​ക​ളാ​കു​ന്ന കു​ട്ടി ശാ​സ്ത്ര​ജ്ഞ​ര്‍ ഏ​റ്റു​വാ​ങ്ങു​ന്ന മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള ട്രോ​ഫി നി​ര്‍​മി​ച്ച​തു കു​ട്ടി ക​ലാ​പ്ര​തി​ഭ. ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്കാ​യി ആ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ഡ്യൂ​ക്കേ​ഷ​ന്‍ മി​നി​സ്റ്റേ​ഴ്സ് എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ന​ന്ദു നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്.

അ​ഭി​ന​ന്ദു മ​ത്സ​രാ​ര്‍​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ലെ സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ലേ​ക്കാ​ണ് ഈ ​ട്രോ​ഫി നി​ര്‍​മി​ച്ചുന​ല്‍​കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മൂ​ന്നു വ​ര്‍​ഷ​വും സം​സ്ഥാ​ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യ അ​ഭി​ന​ന്ദു ക്ലേ ​മോ​ഡ​ലിം​ഗി​ലാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്.


അ​ഭി​ന​ന്ദു​വി​നെ ട്രോ​ഫി നി​ര്‍​മാ​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട​തു ട്രോ​ഫി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം.​ മ​ഹേ​ഷാ​ണ്. ചു​ണ്ട​ന്‍ വ​ള്ള​വും പു​ര​വ​ഞ്ചി​യും ലൈ​റ്റ് ഹൗ​സും തെ​ങ്ങും ഉ​ള്‍​പ്പെ​ട്ട ട്രോ​ഫി​യാ​ണ് നി​ര്‍​മി​ച്ച​ത്. ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ​തി​പ്പി​ച്ച ഒ​രു ഗോ​ള​ത്തെ ര​ണ്ടു കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് താ​ങ്ങി​നി​ര്‍​ത്തു​ന്ന​താ​യും ട്രോ​ഫി​യി​ലു​ണ്ട്.

ര​ണ്ട​ടി വ​ലു​പ്പ​ത്തി​ല്‍ അ​ഞ്ചു കി​ലോ​യോ​ളം ഭാ​രം വ​രുന്ന ​ട്രോ​ഫി തേ​ക്കി​ന്‍​ത​ടി​യി​ലും പി​ച്ച​ള​യി​ലു​മാ​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ക​റ്റാ​നം വെ​ട്ടി​ക്കോ​ട് ന​ന്ദ​ന​ത്തി​ല്‍ സു​രേ​ഷി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ന​ന്ദു. ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി ബ്ര​ഹ്‌​മ​വി​ല്ല് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത് അ​ഭി​ന​ന്ദു​വാ​ണ്.