• Logo

Allied Publications

Europe
ദയാവധ സംഘടനയുടെ സ്ഥാപകൻ നൂറാം വയസിൽ അന്തരിച്ചു
Share
ജനീവ: ദയാവധം പ്രോത്സാഹിപ്പിക്കുന്ന എക്സിറ്റ് എന്ന സംഘടനയുടെ സ്ഥാപകൻ റോൽഫ് സിഗ് നൂറാം വയസിൽ അന്തരിച്ചു. പാസ്റ്ററും മനഃശാസ്ത്ര വിദഗ്ധനുമായിരുന്ന അദ്ദേഹം സെപ്റ്റംബർ പകുതിയോടെ തന്നെ മരിച്ചെങ്കിലും ഇപ്പോൾ മാത്രമാണ് കുടുംബം ഈ വാർത്ത പുറത്തുവിടുന്നത്.

1982ലാണ് മറ്റ് 68 പേർക്കൊപ്പം എക്സിറ്റ് എന്ന സംഘടനയ്ക്ക് സിഗ് തുടക്കം കുറിക്കുന്നത്. ഇതിന്‍റെ സ്വിസ് ജർമൻ വിഭാഗത്തിന്‍റെ ഡയറക്ടറായാണ് പ്രവർത്തിച്ചിരുന്നത്. നിലവിൽ 105,000 അംഗങ്ങളാണ് സ്വിറ്റ്സർലൻഡിൽനിന്നു മാത്രം ഈ സംഘടനയിലുള്ളത്. ഭേദമാകില്ലെന്ന് ഉറപ്പുള്ള മാരക രോഗം ബാധിച്ചവർക്കും ജീവൻ രക്ഷിക്കാനാവില്ലെന്ന് ഡോക്ടർമാർ തീർപ്പു കൽപ്പിച്ചവർക്കുമെല്ലാം വേദനരഹിതമായ മരണം ഉറപ്പു വരുത്താൻ സഹായിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ഇതിനകം അഞ്ഞൂറോളം പേരാണ് ഇത്തരത്തിൽ സംഘടനയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാരണം മരണത്തിന്‍റെ മാലാഖ എന്നാണ് സിഗ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇതിലെ ധാർമിക സമസ്യകൾ ഉന്നയിച്ച് 1986ൽ പാസ്റ്റർ പദവി റദ്ദാക്കപ്പെട്ടിരുന്നു. അതേസമയം, 2012ൽ ധീരതയ്ക്കുള്ള പുരസ്കാരത്തിനും അർഹനായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ