• Logo

Allied Publications

Europe
നൂറു രോഗികളുടെ മരണത്തിനു കാരണക്കാരൻ നഴ്സ്: പ്രോസിക്യൂഷൻ
Share
ബെർലിൻ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജർമൻ മെയിൽ നഴ്സ് നൂറോളം രോഗികളുടെ മരണത്തിനു കാരണക്കാരനായിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ.

നീൽസ് ഹോഗൽ എന്ന നാൽപ്പത്തൊന്നുകാരനാണ് രണ്ടു വർഷം മുന്പ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ, ആ സമയത്ത് ഇത്രയേറെ കുറ്റങ്ങൾ ഇയാൾക്കെതിരേ തെളിയിക്കപ്പെട്ടിരുന്നില്ല. രണ്ട് കൊലപാതകങ്ങളും നാലു വധശ്രമങ്ങളും മാത്രമാണ് തെളിയിക്കപ്പെട്ടിരുന്നത്.

ഡെൽമോൻഹോഴ്സ്റ്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് ഇയാൾക്ക് ഇരകളായത്. മറ്റൊരു 16 പേരുടെ മരണത്തിനു കൂടി ഇയാൾ ഉത്തരവാദിയാണെന്നതിനു തെളിവു കിട്ടിയെന്നും അതുകൂടാതെ 90 പേരുടെ കാര്യത്തിൽ വ്യക്തമായ സൂചനകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ആകെ 106 രോഗികളെ ഇയാൾ കൊലപ്പെടുത്തിയതായാണ് ആരോപണം. 1999 മുതൽ 2005 വരെ ഇയാൾ ജോലി ചെയ്തിരുന്ന വടക്കൻ ജർമനിയിലെ രണ്ട് ആശുപത്രികളിലായാണ് മരണം സംഭവിച്ചിരിക്കുന്നത്.

അടുത്ത വർഷം ആദ്യത്തോടെ ഇയാൾക്കു മേൽ പുതിയ കുറ്റങ്ങൾ ചുമത്തി വിചാരണ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിരസമായ ജീവിതത്തിൽനിന്നൊരു മുക്തിക്കായാണ് താൻ ഇതു ചെയ്തതെന്നാണ് കുറ്റം ഏറ്റു ഇയാൾ പറഞ്ഞിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​