• Logo

Allied Publications

Europe
ജർമനിയിലെ ജനന സർട്ടിഫിക്കറ്റുകളിൽ ഇനി മൂന്നാം ലിംഗവും രേഖപ്പെടുത്താം
Share
ബർലിൻ: ജർമനിയിലെ ജനന സർട്ടിഫിക്കറ്റുകളിൽ ഇനി സ്ത്രീയും പുരുഷനും കൂടാതെ മൂന്നാം ലിംഗം കൂടി രേഖപ്പെടുത്താൻ സൗകര്യം. ഭരണഘടനാ കോടതിയുടേതാണ് സുപ്രധാന വിധി.

പുരുഷനോ സ്ത്രീയോ അല്ലെന്ന് നിയമപരമായി അവകാശപ്പെടാൻ അനുമതി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ജർമനി ഇതോടെ മാറുകയാണ്. സ്ത്രീ എന്നു രജിസ്റ്റർ ചെയ്യപ്പെട്ട വ്യക്തി, തന്‍റെ ക്രോമോസോം പരിശോധനയിൽ സ്ത്രീയോ പുരുഷനോ അല്ലെന്ന് തെളിയിച്ചാണ് കോടതിയിൽനിന്ന് ഈ വിധി സന്പാദിച്ചത്.

ചെറിയൊരു വിപ്ലവം തന്നെയാണ് കോടതി വിധിയെന്ന് ആക്റ്റിവിസ്റ്റുകളുടെ പ്രതികരണം. 2018നുള്ളിൽ ഇതു സംബന്ധിച്ച നിയമം പാസാക്കണമെന്നാണ് സർക്കാരിനോടു കോടതി നിർദേശിച്ചിരിക്കുന്നത്. ഇന്‍റർ എന്നോ വേരിയസ് എന്നോ ആയിരിക്കും മൂന്നാം ലിംഗം വിശേഷിപ്പിക്കപ്പെടുക.

കോടതി വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. പുരുഷന്‍റെയും സ്ത്രീയുടെയും പ്രത്യേകതകളോടെ ജനിക്കുന്ന ആളുകൾ ലോക ജനസംഖ്യയിൽ 1.7% വരുമെന്നാണ് യുഎൻ പറയുന്നത്. ഇതിൽ ജർമനയിൽ 1,67,000 ഇത്തരം ആളുകളുണ്ടെന്നാണ് കണക്ക്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്