• Logo

Allied Publications

Europe
ഫാ.തോമസ് പടിയംകുളം പൗരോഹത്യ സുവർണ ജൂബിലി ആഘോഷിച്ചു
Share
ഫ്രാങ്ക്ഫർട്ട്: മലങ്കര കത്തോലിക്കാ സഭംഗമായ ഫാ.തോമസ് പടിയംകുളം പൗരോഹത്യത്തിന്‍റെ അന്പതാം വാർഷികം ആഘോഷിച്ചു. നവംബർ നാലിന് ഫ്രാങ്ക്ഫർട്ട് എക്കൻഹൈമിലെ ഹെർസ് ജീസു ദേവാലയത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

മലങ്കര സഭാ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നേഷ്യസ് പൊന്തിഫിക്കൽ കുർബാനക്ക് മുഖ്യകാർമികത്വം വഹിച്ചു. ലിംബുർഗ് രൂപത വികാരി ജനറാൾ മോണ്‍. വോൾഫ്ഗാങ് റ്യോഷ്, ക്രേഫെൽഡ് ജോഹാന്നസ് ബാപ്റ്റിഷ്റ്റ് ചർച്ച് വികാരി ഫാ. ഷ്വാർസ് മണ്ടള്ളർ, ടാൻസാനിയായിൽ നിന്നുമുള്ള ഫാ. കാസ്ഫർ മിനിയാ, ഫാ. ദേവദാസ്, ഡീക്കൻ ഡോ.ജോസഫ് തെരുവത്ത്, ജൂബിലേറിയൻ ഫാ.തോമസ് പടിയംകുളം എന്നിവർ സഹകാർമികരായിരുന്നു.

തുടർന്നു നടന്ന സമ്മേളനത്തിൽ ലിംബുർഗ് രൂപത വികാരി ജനറാൾ മോണ്‍. വോൾഫ്ഗാങ് റ്യോഷ്, മുൻ ജർമൻ പ്രതിരോധവകുപ്പ് മന്ത്രിയും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി എക്സിക്യൂട്ടീവ് മെംബറുമായ ഫ്രാൻസ് ജോസഫ് യുങ്ങ്, എപ്പ്സ്റ്റൈൻ സിറ്റി മേയർ അലക്സാണ്ടർ സീമോണ്‍, ജർമൻ മലങ്കരസഭാ ചാപ്ലെയിൻ ഫാ. സന്തോഷ് തോമസ് കോയിക്കൽ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു സംസാരിച്ചു. ഫാ. തോമസ് പടിയംകുളം മറുപടി പ്രസംഗം നടത്തി.

ജർമൻ ഇടവകാഗംങ്ങൾ, മലങ്കരസഭാഗംങ്ങൾ, അച്ചന്‍റെ സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. ഫ്രാങ്ക്ഫർട്ട് മലങ്കര സഭാ ഇടവകയാണ് ജൂബിലി ആഘോഷത്തിന് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: ജോർജ് ജോണ്‍

കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​