• Logo

Allied Publications

Europe
കാലാവസ്ഥാ വ്യതിയാനം: മാരത്തണ്‍ ഉച്ചകോടിക്കു ജർമനിയിൽ തുടക്കമായി
Share
ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത 12 ദിവസത്തെ ഉച്ചകോടിക്ക് (ഇഛജ 23) പഴയ പശ്ചിമ ജർമൻ തലസ്ഥാനമായ ബോണിൽ തുടക്കമായി. 196 രാജ്യങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

12 നാൾ നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ആദ്യദിനം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജർമൻ പരിസ്ഥതി മന്ത്രി ബാർബെറ ഹെൻഡ്രിക് സ്വാഗതം ആശംസിച്ചു.ബോണ്‍ മേയറും മലയാളിയുമായ അശോക് ശ്രീധരൻ, ജർമൻ വികസന മന്ത്രി ഗെർഡ് മുള്ളർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.

പാരീസ് ഉടന്പടി ഫലപ്രദമായി നടപ്പാക്കുന്നത് അടക്കം, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികൾക്ക് കരുത്തും വേഗവും വർധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. പാരീസ് ഉടന്പടി ഒപ്പുവച്ച് രണ്ടു വർഷമാകുന്പോഴാണ് വിശാലമായ പുതിയ ഉച്ചകോടി നടത്തുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പതിവില്ലാത്ത വിധത്തിൽ കാണപ്പെടുന്ന സാഹചര്യത്തിലാണ് ഉച്ചകോടി കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.

ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. ഏഷ്യ, അമേരിക്ക, കരീബിയൻ പ്രദേശങ്ങളിൽ മില്യണ്‍ കണക്കിന് ആളുകളെ ബാധിച്ച കാലാവസ്ഥാ പ്രശ്നങ്ങൾ ചർച്ചയ്ക്കു വരും.

ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി, സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ഡോ. ഹർഷ വർദ്ധൻ ആണ് നയിക്കുന്നത്. ഉച്ചകോടിയിൽ മിക്ക രാജ്യങ്ങളും തങ്ങളുടെ മുദ്രാവാക്യങ്ങൾ മുഴക്കിയുള്ള പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പവലിയന്‍റെ ഉദ്ഘാടനം മന്ത്രിമന്ത്രി ഡോ.ഹർഷ വർദ്ധൻ നിർവഹിച്ചു. സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് അഡീഷണൽ സെക്രട്ടറി എ.കെ.മേത്ത, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ബോണിലെ യുഎൻ സെന്‍ററിൽ നവംബർ ആറിന് ആരംഭിച്ച ഉച്ചകോടി 17 ന് സമാപിക്കും.

ഉച്ചകോടിക്കു മുന്നോടിയായി ബോണിൽ കൂറ്റൻ പ്രകടനം

യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതിനു മുന്നോടിയായി ജർമനിയിലെ ബോണിൽ കൂറ്റൻ പ്രകടനം സംഘടിപ്പിച്ചു. സർക്കാരുകൾ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

കൽക്കരി ഉപയോഗം പൂർണമായി നിരോധിക്കുക എന്നാവശ്യപ്പെട്ട് ചുവന്ന വസ്ത്രങ്ങൾ ധരിച്ചാണ് പ്രകടനത്തിൽ പങ്കെടുക്കാൻ ആളുകളെത്തിയത്. പഴയ പശ്ചമ ജർമൻ തലസ്ഥാനമായ ബോണിൽ മാർച്ച് നടത്തിയ ഇവർ യുഎൻ സെന്‍ററിനു മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി. ഇവിടെയാണ് 12 ദിവസം നീളുന്ന കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ