• Logo

Allied Publications

Europe
യുകെയിൽ നഴ്സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്നത് മലയാളികൾക്ക് ഗുണകരം
Share
ലണ്ടൻ: യുകെയിൽ നഴ്സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്ന പ്രവണത കൂടുതൽ ശക്തമാകുന്നതായി ഒൗദ്യോഗിക കണക്കുകളിൽ വ്യക്തമാകുന്നു. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണിതെന്നും വിലയിരുത്തൽ.

ജൂലൈയിലെ കണക്കനുസരിച്ച്, പുതുതായി ജോലിയിൽ ചേരുന്നതിനെക്കാൾ കൂടുതലാളുകൾ നഴ്സ്, മിഡ് വൈഫ് ജോലികളിൽനിന്നു പി·ാറുന്നതായാണ് കാണുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഈ തൊഴിൽ മേഖല ഉപേക്ഷിക്കുന്ന യുകെ ഗ്രാജ്വേറ്റുകളുടെ എണ്ണത്തിൽ ഒന്പത് ശതമാനം വർധന കാണുന്നു.

യുകെയ്ക്ക് പുറത്ത്, യൂറോപ്പിനുള്ളിൽനിന്നുള്ളവരുടെ കാര്യത്തിൽ വർധന 67 ശതമാനം. യുകെ ആരോഗ്യ മേഖലയിലേക്കു പുതുതായി വരുന്ന യൂറോപ്യൻ പൗരൻമാരുടെ എണ്ണത്തിൽ 89 ശതമാനം ഇടിവും കാണുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് നവംബർ ഒന്നു മുതൽ ബ്രിട്ടനിൽ എൻഎംസി പ്രാബല്യത്തിലാക്കിയ നിയമത്തിനു വിലയേറുന്നത്. യുകെയ്ക്കു പുറത്തുനിന്നും പരിശീലനം നേടിയിട്ടുള്ള നഴ്സുമാർക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുള്ള നിയമങ്ങൾ മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും. പരിശീലനം ലഭിച്ചിട്ടുള്ള നഴ്സുമാർക്കും മിഡ്വൈഫുമാർക്കും നഴിസിംഗ് ആൻഡ് മിഡ്വൈഫറി കൗണ്‍സിൽ (എൻഎംസി) ബദൽ ഓപ്ഷനുകളാണ് നൽകുന്നത്.

അന്താരാഷ്ട്ര ഇംഗ്ലീഷ് ടെസ്റ്റ് സിസ്റ്റം (ഐഇഎൽടിഎസ്) കൂടാതെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇറ്റി) മുഖേനയാണ് ഇത്തരക്കാരെ അംഗീകരിക്കുന്നത്. ഇത് നഴ്സുമാർക്കും മിഡ്വൈഫുകൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള കഴിവ് തെളിയിക്കാൻ ബദൽ മാർഗം എന്നാണ് എൻഎംസി വ്യക്തമാക്കുന്നത്.

യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള യോഗ്യരായ നഴ്സുമാർക്കും മിഡ്വൈഫിനും ഇപ്പോൾ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും പുതിയ മാർഗം കൂടുതൽ പേർക്ക് ബ്രിട്ടനിലെത്തി ജോലി ചെയ്യുവാൻ സൗകര്യം നൽകുന്നത്.

നവംബർ ഒന്നു മുതൽ എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കാൻ എല്ലാ വിഷയങ്ങൾക്കും ഐഇഎൽടിഎസ് ഏഴുബാൻഡ് വേണം എന്ന നിബന്ധനയാണ് ഇപ്പോൾ മാറിയത്.

നിലവിലുള്ളതുപോലെ ഐഇഎൽടിഎസ് നാലു വിഷയങ്ങളിലും ഏഴുബാൻഡ് ഉള്ളവർക്ക് തുടർന്നുള്ള രജിസ്ട്രേഷൻ ലഭിക്കും. എന്നാൽ മേലിൽ ഐഇഎൽടിഎസ് ഇല്ലാത്തവർക്ക് പുതിയ യോഗ്യത പരീക്ഷയായ “ഒഇടി” യാണ് എഴുതുന്നതെങ്കിൽ ബി ഗ്രേഡ് reading, writing, listening and speaking) ലഭിച്ചാലും എൻഎംസി അംഗീകരിക്കും.

ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തുനിന്നുള്ള ആളാണെങ്കിലും അല്ലെങ്കിലും കുറഞ്ഞത് രണ്ടു വർഷം രജിസ്ട്രേഷനോടുകൂടി ജോലിചെയ്തുവെന്ന് തെളിയിച്ചാലും ഇത്തരക്കാർക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന്(ഭാഷാ പരീക്ഷ) വിധേയരാവേണ്ട ആവശ്യമില്ല. ഐഇഎൽടിഎസ് എന്ന കടന്പയേക്കാൾ

“ഒഇടി” പരീക്ഷ എളുപ്പമാകുമെന്നാണ് എൻഎംസി തന്നെ പറയുന്നത്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയിട്ടുള്ള ആർക്കും “ഒഇടി”പാസാകുവാൻ എളുപ്പമാണെന്നു ചുരുക്കം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ