• Logo

Allied Publications

Europe
മ്യൂണിക്കിൽ തൈക്കുടം ബ്രിഡ്ജ്’ലൈവ് മ്യൂസിക് ഷോ അഞ്ചിന്
Share
മ്യൂണിക്ക്: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലിയിലും അവതരണമികവിലും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന തൈക്കുടം ബ്രിഡ്ജ്’ ലൈവ് മ്യൂസിക് ഷോ ജർമനിയിലെ മ്യൂണിക്കിൽ അരങ്ങേറുന്നു. നവംബർ അഞ്ചിന് (ഞായർ) വൈകുന്നേരം നാലിന് ഓട്ടോബ്രുണ്‍ വോൾഫ് ഫെരാരി ഹൗസിലാണ് (WolfFerrariHaus,Rathaustsrasse 2, 85521 Ottobrunn) ലൈവ് മ്യൂസിക് ഷോ അരങ്ങേറുക.

പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്‍റെ ലഹരിയും കൂട്ടിയിണക്കിയാണ് തൈക്കുടം ബ്രിഡ്ജ്’ ഗാനങ്ങൾ അവതരിപ്പിക്കുന്നത്. നാട്ടിൻപുറത്തിന്‍റെ ന·കളാൽ സമൃദ്ധമായ പഴമയും യാന്ത്രിക നാഗരിക ജീവിതരീതികളിൽ മുങ്ങിപ്പോകുന്ന മലയാളിയുടെ സത്വബോധവും സമന്വയിപ്പിച്ച് പാട്ടിന്‍റെ പാലാഴിയായി തൈക്കുടം ബ്രിഡ്ജ് ആസ്വാദക മനസുകളെ ത്രസിപ്പിക്കുന്പോൾ ന്യൂജെൻ സംഗീതലയമാവും.

മധ്യകാലഘട്ടത്തിലെ പൈതൃകപെരുമയും ആധുനിക ജർമൻ വ്യവസായ വത്കരണത്തിന്‍റെ ഗതിവേഗവും ഇണങ്ങിച്ചേരുന്ന മ്യൂണിക്ക് നഗരത്തിൽ തൈക്കുടം ബ്രിഡ്ജ് സംഗീതത്തിന്‍റെ നിറവസന്തമായി, രാഗതാളലയമായി പെയ്തിറങ്ങുന്പോൾ മ്യൂണിക്ക് മലയാളി സമൂഹത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരു പുതുഗാഥയുടെ തുയിലുണരും.

ജർമൻ മലയാളികളുടെ ഗൃഹാതുര മോഹങ്ങളുടെ കലവറയിൽ പുത്തൻ നിറങ്ങളുടെ ചായക്കൂട്ടുകൾ ചാലിച്ചുചേർക്കുന്ന സംഗീത ഷോയിലേയ്ക്ക് സംഘാടകർ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട