• Logo

Allied Publications

Europe
ഗർഷോം ടിവി യുക്മ സ്റ്റാർസിംഗർ 3 ന് തുടക്കമായി
Share
ലണ്ടൻ: ഗർഷോം ടിവി യുക്മ സ്റ്റാർസിംഗർ 3 മ്യൂസിക്കൽ റിയാലിറ്റി ഷോയ്ക്ക് ഒക്ടോബർ 28ന് യുക്മ ദേശീയ കലാമേള നഗറിൽ തുടക്കം കുറിച്ചു. “കലാഭവൻ മണി നഗറിൽ യുക്മ മുൻ ദേശീയ പ്രസിഡന്‍റ് ഫ്രാൻസിസ് മാത്യുവും സ്റ്റാർസിംഗർ സീസണ്‍ 2 വിജയി അനു ചന്ദ്രയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ഏറെ പുതുമകൾ നിറഞ്ഞ ഒന്നാണ് ഗർഷോം ടിവി യുക്മ സ്റ്റാർസിംഗർ 3. സ്റ്റാർസിംഗറിന്‍റെ ചരിത്രത്തിൽ ആദ്യമായി പൊതുവേദിയിൽ ഒഡിഷൻ നടത്തി മത്സരാർഥികളെ തെരഞ്ഞെടുത്തു എന്നതുതന്നെയാണ് ഇത്തവണത്തെ പ്രധാന സവിശേഷത. കഴിഞ്ഞ രണ്ടു പരന്പരകളിലും യുകെയിലെ മലയാളി ഗായകരെ കണ്ടെത്താനുള്ള മത്സരമായിരുന്നു സ്റ്റാർസിംഗർ എങ്കിൽ, യുകെയുടെ നാലതിരുകൾകടന്ന് യൂറോപ്പിന്‍റെ വലിയ വേദിയിലേക്ക് നടന്നു കയറുന്ന കാഴ്ചയാണ് സ്റ്റാർസിംഗർ 3 യിൽ കാണുക. ലണ്ടനിലും ബെർമിംഗ്ഹാമിലും നടന്ന ഒഡിഷനുകൾക്കു പുറമെ സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലൻഡിൽനിന്നുമുള്ള മത്സരാർഥികൾ ഉൾപ്പെടെ 15 ഗായകരാണ് സ്റ്റാർസിംഗർ 3 യിൽ മത്സരിക്കുവാൻ അർഹത നേടിയിരിക്കുന്നത്.

സ്റ്റാർസിംഗർ 3 യുടെ ആദ്യ മത്സരങ്ങൾ വൂളറാംപ്ടണിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ നവംബർ 11 ന് നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് സമാപിക്കും. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്കും വിധികർത്താക്കൾക്കും മുന്നിലാവും മത്സരങ്ങൾ നടക്കുക. എച്ച്ഡി നിലവാരത്തിലുള്ള വിവിധ വീഡിയോ കാമറകൾ ഉപയോഗിച്ചായിരിക്കും വെൽസ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഗർഷോം ടിവി സംഘം പരിപാടി ചിത്രീകരിക്കുന്നത്. ജാസ് ലൈവിന്‍റെ ഉന്നത നിലവാരത്തിലുള്ള ശബ്ദ ചിത്രീകരണവും സ്റ്റാർസിംഗർ 3 യുടെ പ്രത്യേകത ആയിരിക്കും.

സ്റ്റാർസിംഗർ 3 ബ്രോഷറിന്‍റെ പ്രകാശനം യുക്മ ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് സ്റ്റാർസിംഗർ ജഡ്ജിംഗ് പാനൽ അംഗമായ ലോപ മുദ്രക്ക് നൽകി നിർവഹിച്ചു. യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്,ഗർഷോം ടിവി ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ് എന്നിവർ പ്രസംഗിച്ചു. സ്റ്റാർസിംഗർ 3 ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സജീഷ് ടോം ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.