• Logo

Allied Publications

Europe
ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​യാ​യ വ​നി​ത​യാ​യി ഏ​ഴാം ത​വ​ണ​യും മെ​ർ​ക്ക​ൽ
Share
ബെ​ർ​ലി​ൻ: ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​യാ​യ സ്വാ​ധീ​ന​മു​ള്ള വ​നി​ത ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഏ​ഴാം ത​വ​ണ​യും ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. ഫോ​ർ​ബ്സ് മാ​ഗ​സി​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ശ​ക്ത​യാ​യ വ​നി​ത​യാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ​യും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ബി​ൽ​ഗേ​റ്റ്സി​ന്‍റെ ഭാ​ര്യ മെ​ലി​ൻ​ഡാ ഗേ​റ്റ്സി​നെ​യും ഫോ​ബ​സ് മാ​സി​ക തെ​ര​ഞ്ഞെ​ടു​ത്തു. പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​നം ഫേ​സ് ബു​ക്ക് സി​ഇ​ഒ ഷേ​ർ​ലി സാ​ന്‍റ്ബെ​ർ​ഗ്, അ​ഞ്ചാം സ്ഥാ​നം ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍റെ ജി​എം, സി​ഇ​ഒ മേ​രി ബാ​രാ​യും ക​ര​സ്ഥ​മാ​ക്കി.

ആ​റു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ യൂ​ട്യൂ​ബ് മേ​ധാ​വി സൂ​സ​ൻ വോ​യ്സി​ക്കി(6), ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഉ​ട​മ അ​ബി​ഗെ​യി​ൽ ജോ​ണ്‍​സ​ണ്‍ (7), ഐ​എം​എ​ഫ് മേ​ധാ​വി ക്രി​സ്റ്റീ​ൻ ല​ഗാ​ർ​ഡെ(8), ബാ​ങ്കോ സ​ന്‍റാ​ൻ​ഡ​ർ പ്ര​സി​ഡ​ന്‍റ് അ​ന പ​ട്രീ​ഷ്യ ബോ​ടി​ൻ(9), ഐ​ബി​എം സി​ഇ​ഒ ജി​ന്നി റൊ​മേ​റ്റി(10) എ​ന്നി​വ​ർ നേ​ടി.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ളും ട്രം​പി​ന്‍റെ ഉ​പ​ദേ​ശ​ക​യു​മാ​യ ഇ​വാ​ങ്ക ട്രം​പി​ന്‍റെ സ്ഥാ​നം പ​ത്തൊ​ൻ​പ​താ​മ​താ​ണ്. എ​ന്നാ​ൽ എ​ലി​സ​ബെ​ത്ത് രാ​ജ്ഞി(26), മ്യാ​ൻ​മാ​റി​ന്‍റെ സു ​കു​യി(33), യു​എ​സ് അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി 43ാം സ്ഥാ​ന​ത്തു​മാ​ണ്.

ഇ​ന്ത്യ​ക്കാ​രാ​യ ച​ന്ദ കോ​ഹാ​ർ(32) വൈ​വി​ധ്യം, റോ​ഷി​നി നാ​ടാ​ർ മ​ൽ​ഹോ​ത്ര(57) ടെ​ക്നോ​ള​ജി, കി​ര​ണ്‍ മ​സു​ന്ദാ​ർ ഷാ(71) ​ഹെ​ൽ​ത്ത് കെ​യ​ർ, ശോ​ബ​ന ബാ​ർ​ട്ടി​യ (92) മീ​ഡി​യ, പ്രി​യ​ങ്ക ചോ​പ്ര (97) എ​ന്‍റ​ർ​ടെ​യി​ന​ർ എ​ന്നി​വ​ർ ആ​ദ്യ നൂ​റി​ൽ ഇ​ടം പി​ടി​ച്ചു.

ഇ​ത്ത​വ​ണ 23 പു​തു​മു​ഖ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. പോ​യ വ​ർ​ഷം ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഹി​ല്ല​രി ക്ലി​ന്‍റ​ണ്‍ ഇ​ത്ത​വ​ണ 63ാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. രാ​ഷ്ട്രീ​യം, ടെ​ക്നോ​ള​ജി, ബി​സി​ന​സ്, മീ​ഡി​യ എ​ന്നീ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​യ്ക്കു​ന്ന​ത്. 45 പേ​രു​ള്ള യു​എ​സ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്, യു​കെ തൊ​ട്ടു പി​ന്നി​ലു​മു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.