• Logo

Allied Publications

Europe
ഡോ. ​കെ. ജ​യ​കു​മാ​റി​ന് വെ​സ്റ്റ് ചെ​സ്റ്റെ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​റോ​ഷ​ൽ: മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​കെ. ജ​യ​കു​മാ​റി​നെ വെ​സ്റ്റ് ചെ​സ്റ്റെ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടെ​റ​ൻ​സ​ണ്‍ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യെ​ക്കു​റി​ച്ച​റി​യു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ക്കു​ന്ന​തി​നു​മാ​യി അ​നേ​ക​ർ പങ്കെടുത്തു.

മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന​ല​ക്ഷ്യം മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യും വി​ക​സ​ന​വു​മാ​ണ് . ഏ​തൊ​രു ജ​ന​ത​യു​ടെ​യും സാ​മു​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത് മാ​തൃ​ഭാ​ഷാ​ധി​ഷ്ടി​ധ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണ്. ന​മ്മു​ടെ മ​ല​യാ​ള പൈ​തൃ​കം ന​ശി​ച്ചു​പോ​കാ​തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​വാ​ൻ ന​മ്മ​ൾ ഓ​രോ​രു​ത്ത​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ​ത്തെ വൈ​സ് ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ഒ​രു ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്യ​മാ​യി​രു​ന്നു സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ തു​ട​ക്കം. അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ഒ​രു മി​ക​ച്ച സ​ർ​വ്വ​ക​ലാ​ശാ​ല​യാ​ക്കി എ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ന​വം​ബ​ർ ഒ​ന്നി​ന് ഒ​രു കേ​ര​ള പി​റ​വി ദി​വ​സം ത​ന്നെ മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ക്കു​ന്പോ​ൾ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്ന് ഒ​രു സ​ർ​വ്വ​ക​ലാ​ശാ​ലയെ നല്ല രീതിയിൽ വളർത്തിയെന്ന ആ​ത്മ​സം​തൃ​പ്തി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ഫോ​മാ നേ​താ​ക്ക​ള​യ ജോ​ണ്‍ സി. ​വ​ർ​ഗി​സ് (സ​ലിം) ഹ്യൂ​മ​ൻ റൈ​റ്റ് ക​മ്മീ​ഷ​ണ​ർ തോ​മ​സ് കോ​ശി, ഫൊ​ക്കാ​ന പി​ആ​ർ​ഒ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​സ്റ്റി​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ്ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​യി​നി ഷാ​ജ​ൻ, ഷാ​ജ​ൻ ജോ​ർ​ജ് , എം.​വി ചാ​ക്കോ, കെ .​ജെ .ഗ്രി​ഗ​റി, ചാ​ക്കോ പി. ​ജോ​ർ​ജ് , എം.​വി .കു​ര്യ​ൻ, ദേ​വ​സ്യ ഇ​ട്ടൂ​പ്പ് , ജോ​ണ്‍ കെ. ​മാ​ത്യു, രാ​ധാ മേ​നോ​ൻ, പൗ​ലോ​സ് വ​ർ​ഗി​സ് തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.