• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ലണ്ടിന്‍റെ നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വ​ത്തി​ന് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും
Share
ഡ​ബ്ലി​ൻ: ന​വം​ബ​ർ 3, 4 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ണ്ട് പ്രോ​വി​ൻ​സി​ന്‍റെ 'നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വ’'ത്തി​ന് നാ​ളെ തി​രി​തെ​ളി​യും. കേ​ര​ള​ത്തി​ലെ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ മാ​തൃ​ക​യി​ൽ ഡ​ബ്ലി​നി​ലെ ഗ്രി​ഫി​ത്ത് അ​വ​ന്യൂ സ്കൂ​ൾ ഹാ​ളി​ൽ (Scoil Mhuire Boys' National School, Griffith Avenue), രാ​വി​ലെ 9ന് ​ഈ വ​ർ​ഷ​ത്തെ പു​തി​യ ഇ​ന​മാ​യ ശാ​സ്ത്രീ​യ സം​ഗീ​ത മ​ത്സ​ര​ത്തോ​ടെ ക​ല​യു​ടെ ര​ണ്ടു ദി​വ​സ​ത്തെ മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​വും.​തു​ട​ർ​ന്ന് നൃ​ത്ത ഇ​ന​ങ്ങ​ളാ​വും ഒ​ന്നാം ദി​വ​സം അ​ര​ങ്ങേ​റു​ക.

ര​ണ്ടാം ദി​വ​സം, ശ​നി​യാ​ഴ്ച നൃ​ത്തേ​ത​ര ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ ഫാ​ൻ​സി ഡ്ര​സ്സ് , പാ​ട്ട് , നാ​ട​ൻ പാ​ട്ട് , മോ​ണോ ആ​ക്ട്, പ്ര​സം​ഗം, ക​വി​താ​പാ​രാ​യ​ണം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും. ശ​നി​യാ​ഴ്ച രാ​വി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ള​റിം​ഗ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, ചി​ത്ര ര​ച​ന തു​ട​ങ്ങി​യ​വ​യോ​ടെ രാ​വി​ലെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഡ​ബ്ലി​നി​ലെ പ്ര​മു​ഖ കാ​റ്റ​റിം​ഗ് ക​ന്പ​നി​യാ​യ സി​ൽ​വ​ർ കി​ച്ച​ൻ ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളും വേ​ദി​യ്ക്ക് അ​രി​കി​ൽ ഉ​ണ്ടാ​വും. കു​ട്ടി​ക​ളു​ടെ ഈ ​മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഡ​ബ്ള്യ​എം​സി എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.