• Logo

Allied Publications

Europe
സ്നേ​ഹ​ത്തി​ന്‍റെ സ്വാ​ന്ത​ന സ്പ​ർ​ശ​വു​മാ​യി ഇ​ന്ത്യ ഫെ​സ്റ്റി​ന് സ്ലൈ​ഗോ​യി​ൽ സ​മാ​പ​നം
Share
സ്ലൈ​ഗോ: ജീ​വി​ക്കാ​ൻ അ​വ​സ​രം ത​ന്ന നാ​ടി​നു സ്വാ​ന്ത​ന സ്പ​ർ​ശ​മേ​കു​ന്ന​തി​നു ജാ​തി​യും മ​ത​വും ഭാ​ഷ​യും പ്ര​ശ്ന​മ​ല്ലെ​ന്നു പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ ഫെ​സ്റ്റി​ന് സ്ലൈ​ഗോ​യി​ൽ സ​മാ​പ​നം.

അ​യ​ർ​ല​ണ്ടി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റു പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച​രീ​തി​യി​ൽ സ്വാ​ന്ത​ന ചി​കി​ൽ​സ ന​ൽ​കി വ​രു​ന്ന നോ​ർ​ത്ത്വെ​സ​ർ ഹോ​സ്പൈ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥ​മാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ഫെ​സ്റ്റ് 17 സം​ഘ​ടി​പ്പി​ച്ച​ത് .

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും 650 ഓ​ളം പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​യ​ത് അ​സോ​സി​യേ​ഷ​ന്‍റെ സം​ഘ​ട​നാ മി​ക​വാ​യി ഡ​ബ്ലി​നു​ൾ​പ്പെ​ടെ അ​യ​ർ​ല​ണ്ടി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ സ്ലൈ​ഗോ​യി​ലെ​ത്തി​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്കു സാ​ധി​ച്ചു.

സ്ലൈ​ഗോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ അ​രീ​ന​യി​ലാ​ണ് ഈ ​സം​ഗീ​ത നൃ​ത്ത സാ​യാ​ഹ്നം അ​ര​ങ്ങേ​റി​യ​ത്. അ​യ​ർ​ല​ണ്ടി​ലെ പ്ര​മു​ഖ ബാ​ൻ​ഡാ​യ സോ​ൾ ബീ​റ്റ്സ്ന്‍റെ ഗാ​ന​മേ​ള​യും മു​ദ്ര നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ വി​വി​ധ നൃ​ത്ത രൂ​പ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക​ള​രി​പ്പ​യ​റ്റും ഉ​ത്ത​രേ​ന്ത്യ​യു​ടെ ഡാ​ൻ​ഡി​യ​യും ഇ​ഴു​കി​ച്ചേ​ർ​ന്ന ഈ ​ക​ലാ​സാ​യാ​ഹ്നം ആ​സ്വാ​ദ​ക​ർ​ക്ക് ന​വ്യാ​നു​ഭൂ​തി പ​ക​ർ​ന്നു.

പ​രി​പാ​ടി​യു​ടെ അ​വ​സാ​നം പ്ര​സി​ഡ​ന്‍റ് അ​നി​ർ​ബാ​ൻ ബാ​ഞ്ച​യും സെ​ക്ര​ട്ട​റി സു​രേ​ഷ്. സി.​പി​ള്ള​യും ചേ​ർ​ന്ന് €6138 ചെ​ക്ക് നോ​ർ​ത്തു​വെ​സ്ർ ഹോ​സ്പൈ​സ് മാ​നേ​ജ​ർ നൂ​ലാ ഗി​നെ​ലി​ക്കു കൈ ​മാ​റി​യ​പ്പോ​ൾ തെ​ളി​ഞ്ഞ​ത് കാ​രു​ണ്യ​ത്തി​ന്‍റെ കൈ​യൊ​പ്പ്. ക​ണ്ണീ​രൊ​പ്പു​ന്ന​തി​നു ഞ​ങ്ങ​ൾ എ​പ്പോ​ഴും നി​ങ്ങ​ളോ​ടൊ​പ്പം എ​ന്ന സ​ന്ദേ​ശം ചെ​ക്കി​ലൂ​ടെ കൈ​മാ​റി​യ​പ്പോ​ൾ ആ​ദ​ര​പൂ​ർ​വം സ​ദ​സ് ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു നി​ന്ന് കൈ​യ​ടി​ച്ചു..

പ​തി​നൊ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ അ​സോ​സി​യേ​ഷ​നി​ലെ മൂ​ന്ന് ന​ഴ്സു​മാ​ർ അ​കാ​ല​ത്തി​ൽ അ​ർ​ബു​ദ ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞ​തും നോ​ർ​ത്തു​വെ​സ്ർ ഹോ​സ്പൈ​സി​നു ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​വാ​ൻ അ​സോ​സി​യേ​ഷ​നെ പ്രേ​രി​പ്പി​ച്ച ഒ​രു ഘ​ട​ക​മാ​ണ്. മു​പ്പ​തി​ൽ​പ്പ​രം പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​ണ് ഇ​ന്ത്യാ ഫെ​സ്റ്റ് ’17 .

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ