• Logo

Allied Publications

Europe
കൊ​ളോ​ണ്‍ ദ​ർ​ശ​ന തീ​യേ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം ' ​സാ​ഫ​ല്യം​' ന​വം. 4 നും 11 ​നും
Share
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ​സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ നാ​ട​ക​മെ​ന്ന അ​ഭി​ന​യ​ക​ല​യു​ടെ സ​ത്ത​യു​ൾ​ക്കൊ​ണ്ട ഒ​രു​പ​റ്റം ക​ലാ​കാ​രന്മാരു​ടെ നി​റ​ച്ചാ​ർ​ത്താ​യ കൊ​ളോ​ണ്‍ '​ദ​ർ​ശ​ന തീ​യേ​റ്റേ​ഴ്സ്' വീ​ണ്ടും അ​ര​ങ്ങി​ലെ​ത്തു​ന്നു.

ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ദ​ർ​ശ​ന വീ​ണ്ടും അ​ഭി​മാ​ന​പൂ​ർ​വ്വം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന 'സാ​ഫ​ല്യം​' നാ​ട​കം ന​വം​ബ​ർ നാ​ല്, പ​തി​നൊ​ന്ന് ശ​നി​യാ​ഴ്ച​ക​ളി​ൽ കൊ​ളോ​ണ്‍ റാ​ഡ​ർ​ത്താ​ലി​ലെ സെ​ന്‍റ് മ​രി​യ എം​ഫേ​ഗ്ന​സ് ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ വൈ​കു​ന്നേ​രം 6.30 ന് ​അ​ര​ങ്ങേ​റും.

നാ​ട്ടി​ൻ​പു​റ​ത്തെ ചെ​റി​യ​തും ടാ​റി​ടാ​ത്ത​തു​മാ​യ വീ​ഥി​യി​ലൂ​ടെ ഞെ​രി​ഞ്ഞ​മ​ർ​ന്ന് നീ​ങ്ങു​ന്ന കാ​ള​വ​ണ്ടി​ച​ക്ര​ങ്ങ​ളു​ടെ ന​ടു​വി​ൽ ആ​ടി​യു​ല​യു​ന്ന റാ​ന്ത​ൽ വി​ള​ക്കി​ന്‍റെ അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽ ലോ​കം ഇ​തെ​ന്നു പ​റ​ഞ്ഞ കു​റെ ശു​ദ്ധാ​ത്മാ​ക്ക​ൾ, കാ​ല​ത്തി​ന്‍റെ തേ​രോ​ട്ട​ത്തി​ൽ അ​വ​രി​പ്പോ​ൾ നാ​ഗ​രീ​ക​ത​യു​ടെ വ​ർ​ണ്ണ​പ്പൊ​ലി​മ​യി​ലേ​യ്ക്കു പ്ര​യാ​ണം ചെ​യ്യു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ ജീ​വി​ത സൗ​ഭാ​ഗ്യ​ങ്ങ​ൾ​ക്കൊ​പ്പം വി​ളി​യ്ക്കാ​തെ ക​ട​ന്നു​വ​രു​ന്ന അ​ശാ​ന്തി​യു​ടെ അ​ല​ക​ൾ വി​രു​ന്നു​കാ​രാ​വു​ന്നു.

യു​വ​ത്വ​ത്തി​ന്‍റെ ധീ​ര​മാ​യ ചു​വ​ടു​വെ​യ്പ്പു​ക​ളു​ടെ കൗ​ശ​ല​ത​യാ​ർ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​യ്ക്കു​ന്പോ​ൾ... എ​ങ്കി​ലും ത​ണു​ത്തു വി​റ​ങ്ങ​ലി​ച്ച ശൈ​ത്യ​കാ​ല​ത്തി​നു​ശേ​ഷം വ​സ​ന്ത​ത്തി​ന്‍റെ മു​കു​ള​ങ്ങ​ൾ പ്ര​ഭ​യൂ​റി വി​രി​യു​ന്ന കു​ടും​ബ​ക​ഥ​യു​മാ​യി ദ​ർ​ശ​ന നി​ങ്ങ​ൾ​ക്ക് നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്നു. സ്നേ​ഹ​ത്തി​ന്‍റെ, സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ർ​മ്മ​ത്തി​ന്‍റെ മേ​ന്പൊ​ടി ചേ​ർ​ത്ത സാ​മൂ​ഹ്യ സം​ഗീ​ത നാ​ട​ക​മാ​ണ് സാ​ഫ​ല്യം.

നാ​ട​ക​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​യ്ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ നാ​ട​ക​കൃ​ത്തു​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ഫ്രാ​ൻ​സി​സ് ടി ​മാ​വേ​ലി​ക്ക​ര​യാ​ണ്. ദ​ർ​ശ​ന​യു​ടെ ഒ​ട്ടു​മി​ക്ക നാ​ട​ക​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള ജോ​യി മാ​ണി​ക്ക​ത്ത് ഇ​ത്ത​വ​ണ​യും നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. സ​ഹ​സം​വി​ധാ​നം ജ​ർ​മ​നി​യി​ലെ ര​ണ്ടാം ത​ല​മു​റ​ക്കാ​ര​നാ​യ ഗ്ളെ​ൻ​സ​ൻ മൂ​ത്തേ​ട​ൻ നി​ർ​വ​ഹി​യ്ക്കു​ന്പോ​ൾ അ​ഭി​നേ​താ​ക്ക​ളാ​യി ദ​ർ​ശ​ന കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ വേ​ഷ​മി​ടു​ന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ