• Logo

Allied Publications

Europe
അ​നു​ഗ്ര​ഹ​മ​ഴ​യി​ൽ ന​ന​ഞ്ഞ് ല​ണ്ട​ൻ അ​ഭി​ഷേ​കാ​ഗ്നി ; ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് പ​ക​ർ​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Share
ല​ണ്ട​ൻ: എ​ട്ടു വി​വി​ധ റീ​ജ​ണു​ക​ളി​ലാ​യി ന​ട​ത്തി​യ പ്ര​ഥ​മ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ അ​ഭി​ഷേ​കാ​ഗ്നി ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​നോ​ടെ എ​ട്ടു ദി​വ​സ​ങ്ങ​ൾ നീ​ണ്ട തി​രു​വ​ച​ന​ധ്യാ​ന ദി​വ​സ​ങ്ങ​ൾ​ക്ക് സ​മാ​പ​നം. ശ​നി​യാ​ഴ്ച ല​ണ്ട​ൻ അ​ല​യ​സ് പാ​ർ​ക്കി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു ത​ങ്ങ​ളു​ടെ ആ​ത്മീ​യ​ചൈ​ത​ന്യം ആ​ഴ​പ്പെ​ടു​ത്തി. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ച തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ആ​രാ​ധ​നാ സ്തു​തി​ഗീ​ത​ങ്ങ​ൾ​ക്കു​ശേ​ഷം സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​റും അ​ഭി​ഷേ​കാ​ഗ്നി ധ്യാ​ന​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ തി​രു​വ​ച​ന​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ല ത​ല​ങ്ങ​ളി​ലു​ള്ള ശു​ശ്രൂ​ഷ​ക​ൾ സ​ഭ​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ പൗ​രോ​ഹി​ത്യ​ശു​ശ്രൂ​ഷ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര​ണം പു​രോ​ഹി​ത​ൻ ബ​ലി​യ​ർ​പ്പി​ക്കു​ന്പോ​ൾ ഈ​ശോ ത​ന്നെ​യാ​ണ് ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തെ​ന്നും പു​രോ​ഹി​ത​ൻ ആ​ശീ​ർ​വ​ദി​ക്കു​ന്പോ​ൾ ഈ​ശോ ത​ന്നെ​യാ​ണ് ആ​ശീ​ർ​വ​ദി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ന്ന വി. ​കു​ർ​ബാ​ന​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ഈ​ശോ നമ്മിലും നാം ​ഈ​ശോ​യി​ലും വ​സി​ക്കു​ന്ന പ​ര​സ്പ​ര സ​ഹ​വാ​സ​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണ് വി. ​കു​ർ​ബാ​ന​യി​ലും ധ്യാ​ന​ത്തി​ലും ഓ​രോ​ത്ത​രും നേ​ടേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു.
മ​രു​ഭൂ​മി​യി​ൽ ഈ​ശോ​യ്ക്കു​ണ്ടാ​യ​തു പോ​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​കും. അ​തി​ൽ വീ​ണു​പോ​കു​ന്ന​വ​ർ​ക്കാ​ണ് സ്വ​ർ​ഗ​രാ​ജ്യം ന​ഷ്ട​മാ​കു​ന്ന​തെ​ന്നും ഈ​ശോ​യു​ടെ ശി​ഷ്യ​നാ​യി​രു​ന്നെ​ങ്കി​ലും യൂ​ദാ​സി​നു സം​ഭ​വി​ച്ച പി​ഴ​വ് അ​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ണ്ട​ൻ റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​സ് അ​ന്ത്യാം​കു​ള​ത്തി​ന്‍റെ​യും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ധ്യാ​ന​ത്തി​നു​വേ​ണ്ട വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. മാ​ർ സ്രാ​ന്പി​ക്ക​ലി​നൊ​പ്പം നി​ര​വ​ധി വൈ​ദി​ക​ർ ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​നും ടീ​മം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു. ഈ ​നൂ​റ്റാ​ണ്ടി​ലെ പു​തി​യ ത​ല​മു​റ​യ്ക്ക് ദൈ​വം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് വ​ട്ടാ​യി​ല​ച്ച​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശു​ശൂ​ക​ളു​മെ​ന്ന് മാ​ർ സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു. മെ​ത്രാ·ാ​ർ​രു​ൾ​പ്പെ​ടെ ധ്യാ​ന​ങ്ങ​ൾ ന​ട​ത്തി സ​ഭ​യി​ൽ ഏ​റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ നേ​ടി ത​രു​ന്ന വ​ട്ടാ​യി​ല​ച്ച​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് രൂ​പ​ത​ക​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും പേ​രി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ സ്രാ​ന്പി​ക്ക​ൽ പി​താ​വി​നും ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യി ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ പ​റ​ഞ്ഞു. എ​ല്ലാ റീ​ജ​ണു​ക​ളി​ലും ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വൈ​ദി​ക​ർ​ക്കും സി​സ്റ്റേ​ഴ്സി​നും ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്കും ധ്യാ​ന​ത്തി​ൽ സം​ബ​ന്ധി​ച്ച എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്