• Logo

Allied Publications

Europe
അഭിഷേകം നിറഞ്ഞൊഴുകിയ ബ്രിസ്റ്റോൾ കാർഡിഫ് കണ്‍വെൻഷനു സമാപനം
Share
ബ്രിസ്റ്റോൾ: എല്ലാവരേയും ആകർഷിക്കുന്ന ദൈവ വചനത്തിന്‍റെ ആകർഷണശക്തി വിശ്വാസിഹൃദയങ്ങളെ സ്പർശിച്ചപ്പോൾ കാർഡിഫിലെ കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ ജനസാഹരമായി മാറി. ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രഥമ അഭിഷേകാഗ്നി കണ്‍വെൻഷന്‍റെ ബ്രിസ്റ്റോൾ കാർഡിഫ് റീജൻ ധ്യാനം സമൃദ്ധമായി അനുഗ്രഹങ്ങൾ വിശ്വാസികൾക്കു സമ്മാനിച്ചു. രാവിലെ പത്തിനു ജപമാലയോടെ ആരംഭിച്ച കണ്‍വൻഷൻ ദിനത്തിൽ റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും മറ്റു വൈദീകരും ദൈവവചനം പങ്കുവച്ചു.

എല്ലാ ആരാധനകളുടേയും പൂർത്തീകരണം വി. ബലിയർപ്പണമാണെന്നു ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകിയ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു. ഈശോയെക്കുറിച്ചു തന്നെ പറയുന്നതാണ് സുവിശേഷ പ്രഘോഷണമെന്നും അത്തരത്തിലുള്ള സുവിശേഷ വത്കരണമാണ് ഇന്നത്തെ കാലത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വ്യത്യസ്ത ശുശ്രൂഷകളിൽ വിശ്വാസികളുടെ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു. വി. കുർബാനയിൽ മാർ സ്രാന്പിക്കലിനൊപ്പം നിരവധി വൈദീകരും സഹകാർമികരായി. സുവിശേഷ പ്രഘോഷണങ്ങളുടെ സമയത്ത് കുന്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരുന്നു.

അഭിഷേകാഗ്നി കണ്‍വെൻഷന്‍റെ സമാപനം ഞായറാഴ്ച ലണ്ടനിൽ നടക്കും. Allianz Park, Green Lands Lanes, Hendon, London, NW4 IRLൽ രാവിലെ ഒന്പതു മുതൽ ശുശ്രൂഷകൾ ആരംഭിക്കും. കോർഡിനേറ്റർ റവ.ഫാ. ജോസ് നന്പ്യാകുളത്തിന്േ‍റയും കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിസ്റ്റോൾ കാർഡിഫ് കണ്‍വെൻഷനു റവ.ഫാ. പോൾ വെട്ടിക്കാട്ടും, കമ്മിറ്റി അംഗങ്ങളുമാണ് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ