• Logo

Allied Publications

Europe
എയർ ബെർലിൻ ചരിത്രമായി
Share
ബെർലിൻ: കടക്കെണിയെതുടർന്നു വില്പന നടത്തിയ എയർ ബെർലിന്‍റെ അവസാന സർവീസ് ബെർലിനിൽ അവസാനിച്ചു. കഴിഞ്ഞ നാല്പതു വർഷത്തോളം ദീർഘിച്ച സേവനത്തിനാണ് മ്യൂണിക്കിൽ നിന്നു പുറപ്പെട്ട സർവീസോടെ അന്ത്യം കുറിച്ചത്. ഇതോടെ ജർമനിയിലെ വലിയ രണ്ടാമത്തെ വിമാനക്കന്പനിയായ എയർ ബെർലിൻ ചരിത്രത്തിൽ ഇടംപിടിച്ചു.

എയർബസ് എ 320 ന്‍റെ വിടവാങ്ങൽ സർവീസിൽ 178 യാത്രക്കാരും എട്ട് ജീവനക്കാരും സാക്ഷ്യം വഹിച്ചു. സീറ്റുകൾ വളരെ മുന്പുതന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമാണ് സീറ്റ് ലഭിച്ചത്.

പാപ്പരായ കന്പനിക്ക് സർക്കാർ ഇടക്കാലാശ്വാസമായി ധനസഹായം നൽകിയെങ്കിലും പിടിച്ചു നിൽക്കാനാവാതെ 1978 ൽ ആരംഭിച്ച എയർ ബെർലിൻ ചരിത്രത്താളുകളിൽ ഓർമപതിപ്പായി.

കന്പനിയുടെ അവസാനത്തെ പറക്കൽ തീരുന്നതു കാണാൻ ബെർലിൻ വിമാനത്താവളത്തിൽ ജനങ്ങൾ നിറകണ്ണുകളോടെയാണ് കാത്തുനിന്നത്.

ഒരു വ്യോമയാന യുഗത്തിന് ഇന്നു തിരശീല വീഴുന്നു, നിങ്ങൾക്കു നന്ദി എയർ ബെർലിൻ പ്രസ്താവനയിൽ അറിയിച്ചു.

140 വിമാനങ്ങൾ സ്വന്തമായുള്ള കന്പനിയുടെ 81 വിമാനങ്ങൾ ലുഫ്ത്താൻസാ കഴിഞ്ഞ മാസം ഏറ്റെടുത്തിരുന്നു. ബാക്കിയുള്ളവ ഇ ജറ്റ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ആകെയുള്ള 8500 ജോലിക്കാരിൽ 3000 പേരെ ലുഫ്ത്താൻസാ ഏറ്റെടുത്തു കഴിഞ്ഞു.കന്പനിയിൽ ബാക്കിയുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ തീരുമാനങ്ങളില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്