• Logo

Allied Publications

Europe
ലണ്ടൻ റീജണ്‍ അഭിഷേകാഗ്നി കണ്‍വൻഷൻ 29ന്; ഒരുക്കങ്ങൾ പൂർത്തിയായി
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എട്ടു റീജണുകളായി തിരിച്ച് മാർ ജോസഫ് സ്രാന്പിക്കലും ഫാ. സേവ്യർഖാൻ വട്ടായിലും സംയുക്തമായി നയിച്ചുവരുന്ന അഭിഷേകാഗ്നി കണ്‍വൻഷൻ സമാപന ഘട്ടത്തിലേക്ക്. ഒക്ടോബർ 29ന് (ഞായർ) ലണ്ടനിലെ അല്ലിൻസ് പാർക്കിൽ അഭിഷേകാഗ്നി കണ്‍വൻഷനുകളുടെ സമാപന ശുശ്രൂഷ നടത്തപ്പെടുന്പോൾ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്വുഡ്, സൗത്താർക്ക് ചാപ്ലൈൻസികളുടെ പരിധിയിലും മറ്റുമായി 33 വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള ആയിരങ്ങൾ ഒത്തു ചേരും.

കണ്‍വൻഷനിൽ പങ്കു ചേരുന്നവർക്കായി പ്രത്യേക അറിയിപ്പുകൾ ചുവടെ:

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വൻഷൻ സെന്‍ററിലേക്ക് എത്തുന്നവർ അ 41 ൽ കൂടി വന്ന് പേജ് സ്ട്രീറ്റ് വഴി ചാന്പ്യൻസ് വേ യിലൂടെ മുന്നോട്ടു വന്ന് അ ഗെയിറ്റിനു സമീപത്തുള്ള പാർക്കിംഗ് ബേയിൽ പാർക്ക് ചെയ്യാവുന്നതാണ്.

സൗജന്യവും വിശാലവുമായ പാർക്കിംഗിൽ 800 ഓളം കാറുകൾക്കും 200 ഓളം കോച്ചുകൾക്കും പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

ലണ്ടനിലെ അഭിഷേകാഗ്നി കണ്‍വൻഷൻ ഉപവാസ ശുശ്രുഷയായിട്ടാവും നടത്തപ്പെടുക.അതിനാൽ കുട്ടികൾ അടക്കം ഭക്ഷണം ആവശ്യം ഉള്ളവർ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

രാവിലെ 9:30 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കണ്‍വൻഷൻ ശുശ്രുഷകൾ വൈകുന്നേരം ആറിന് സമാപിക്കും.

300 അടിയോളം നീളമുള്ള വിശാലമായ ഹാളിൽ ബൈബിൾ കണ്‍വൻഷന്‍റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ ഒരുക്കുന്നതിനാൽ ഏവർക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രുഷയിൽ പൂർണമായി പങ്കു ചേരുവാൻ കഴിയും.

കണ്‍വൻഷനിൽ പങ്കുചേരുവാനായി ട്രെയിൻ മാർഗം മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ വന്നെത്തുന്നവർക്കായി കണ്‍വൻഷൻ സെന്‍ററിലേക്കും തിരിച്ചും ഷട്ടിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

പ്രായാടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷകൾ സെഹിയോൻ യുകെയുടെ ഡയറക്ടർ സോജി അച്ചന്‍റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

കണ്‍വൻഷനിൽ വരുന്ന രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.

അഭിഷേകാഗ്നി കണ്‍വൻഷനിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ ഹാൻസ് പുതിയകുളങ്ങര, ഫാ. മാത്യു കട്ടിയാങ്കൽ, ഫാ.സാജു പിണക്കാട്ട്, ഫാ.സാജു മുല്ലശേരി എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഡീക്കൻ ജോയ്സ് 0783237420, തോമസ് ആന്‍റണി07903867625, അനിൽ ആന്‍റണി07723744639,ജോസഫ് കുട്ടന്പേരൂർ07877062870.

വിലാസം: Allianz Park, Greenlands Lanes, Hendon, London NW4 1RL

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.