• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേളക്ക് ഇന്ന് കൊടിയേറും; വീരേന്ദ്ര ശർമ്മ എംപി ഉദ്ഘാടകൻ
Share
ലണ്ടൻ: എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് കൊടിയേറും. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ നടക്കുന്ന ഉച്ചയ്ക്ക് 12ന് ചടങ്ങിൽ വീരേന്ദ്ര ശർമ്മ എംപി കലാമേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി രാഹുൽ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് യോഗത്തിൽ അധ്യക്ഷത വഹിക്കും.

അന്തരിച്ച മലയാളത്തിന്‍റെ പ്രിയതാരം കലാഭവൻ മണിയുടെ ബഹുമാനാർഥം കലാഭവൻ മണി നഗർ” എന്ന് നാമകരണം നടത്തിരിക്കുന്ന കലാമേള നഗറിൽ രാവിലെ ഒന്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് അഞ്ച് വേദികളിലും മത്സരങ്ങൾ ആരംഭിക്കും.

യുക്മ സൗത്ത് ഈസ്റ്റ് റീജണും അസോസിയേഷൻ ഓഫ് സ്ലാവ് മലയാളീസും സംയുക്തമായാണ് എട്ടാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്മ കലാമേളയുടെ ചരിത്രത്തിൽ ആദ്യമായി എട്ട് റീജണുകളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കുന്ന വേദിയായി ഹെയർഫീൽഡ് അക്കാഡമി മാറുകയാണ്. മത്സര ഇനങ്ങളുടെയും മത്സരാർഥികളുടെയും എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധനവ് കണക്കിലെടുത്തു ഈ വർഷം അഞ്ച് വേദികളിലാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, കലാമേള ചീഫ് കോഓർഡിനേറ്റർ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ കലാമേളയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു.

2010 ൽ ബ്രിസ്റ്റോളിൽ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടർന്ന് 2011 ൽ സൗത്തെൻഡ് ഓണ്‍സി യിലും, 2012 ൽ സ്റ്റോക്ക് ഓണ്‍ട്രെൻഡിലും ദേശീയ കലാമേളകൾ നടന്നു. ലിവർപൂൾ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, യുക്മയുടെ ജ·ഭൂമിയായ ലെസ്റ്റർ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ൽ ഹണ്ടിങ്ടണിലും, 2016 ൽ വിശ്വമഹാകവി വില്യം ഷേക്സ്പെയറിന്‍റെ ജ·നാടായ വാർവിക്കിലും യുക്മ കലാമേളകൾ അരങ്ങേറി.

യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഇതുവരെ ഒരു റീജിയണും ഹാട്രിക് വിജയികളാകാൻ കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് കലാമേളകളിൽ ഭസൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജണ്‍’ ചാന്പ്യൻപട്ടം നേടിയെങ്കിലും 2013 ൽ മിഡ്ലാൻഡ്സ് റീജണ്‍ ജേതാക്കളായി. 2014 ലെസ്റ്റർ കലാമേളയിൽ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ മിഡ്ലാൻഡ്സിന്‍റെ ഹാട്രിക് മോഹങ്ങൾ തകർത്തെറിഞ്ഞു. 2015 ലും 2016 ലും ജേതാക്കളായ മിഡ്ലാൻഡ്സ് റീജണിന്‍റെ ഹാട്രിക് സ്വപ്നങ്ങൾ ഇത്തവണ പൂവണിയുമോ എന്നാണ് യു കെ മലയാളികൾ ഉറ്റുനോക്കുന്നത്.

ആകാംക്ഷയുടെ മണിക്കൂറുകളാകും ഇന്ന് വെസ്റ്റ് ലണ്ടണിലെ ഹെയർഫീൽഡ് അക്കാഡമിയിൽ. അർദ്ധരാത്രിയോടെ ഫലപ്രഖ്യാപനങ്ങൾ വരുന്പോൾ ആര് 2017 യുക്മ ദേശീയ കലാമേള ജേതാക്കളാകും എന്നറിയാം. 800 ഓളം കലാകാര·ാരും കലാകാരികളും രാജ്യത്തിന്‍റെ നാലതിരുകളിൽനിന്നും ഒരുവർഷം നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ ഒരുങ്ങിയെത്തുന്പോൾ, ഇത്തവണത്തെ മത്സരങ്ങൾ കടുപ്പമേറിയവയാകുമെന്നതിൽ സംശയം വേണ്ട.

സ്റ്റാർ സിംഗർ 3 ഉദ്ഘാടനവും കലാമേള വേദിയിൽ

കലാമേളകൾ കഴിഞ്ഞാൽ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാർ സിംഗറിന്‍റെ മൂന്നാം പരന്പരയുടെ ഉദ്ഘാടനവും കലാമേള വേദിയിൽ നടക്കും. സ്റ്റാർസിംഗർ സീസണ്‍ 2 വിജയി അനു ചന്ദ്ര, സ്റ്റാർ സിംഗർ വിധികർത്താവ് ലോപമുദ്ര എന്നിവരുടെ സാന്നിധ്യത്തിൽ യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് “ഗർഷോം ടിവി യുക്മ സ്റ്റാർസിംഗർ 3” ഉദ്ഘാടനം ചെയ്യും. സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ സജീഷ് ടോം, പ്രോഗ്രാം പ്രൊഡ്യൂസർ ബിനു ജോർജ്, മീഡിയ കോഓർഡിനേറ്റർ ജോമോൻ കുന്നേൽ, യുക്മ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. യൂറോപ്പ് മലയാളികളുടെ ഈ ആദ്യ മ്യൂസിക്കൽ റിയാലിറ്റി ഷോയിലേക്ക് ഇത്തവണ യുകെയിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് പുറമെ സ്വിറ്റ്സർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളും ഉൾപ്പെടെ 15 ഗായകരാണ് ഒഡിഷനിലൂടെ യോഗ്യത നേടിയിട്ടുള്ളത്. സ്റ്റാർ സിംഗർ ബ്രോഷർ പ്രകാശനവും ചടങ്ങിൽ നടക്കും.

തത്സമയ സംപ്രേക്ഷണവുമായി ഗർഷോം ടി വി

യുക്മ ദേശീയ കലാമേളയുടെ മീഡിയ പാർട്ണർ ആയ ഗർഷോം ടിവി മേളയുടെ തത്സമയ സംപ്രേക്ഷണത്തിന് ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെൽസ് ചാക്കോയുടെ നേതൃത്വത്തിൽ എച്ച്ഡി നിലവാരത്തിലുള്ള അഞ്ച് കാമറകൾ ഉപയോഗിച്ച് രാവിലെ മുതൽ അർധരാത്രി കഴിയുവോളം വരെ തുടർച്ചയായി ലൈവ് ടെലികാസ്റ്റ് ചെയ്യും. ഗർഷോം ചാനലിലും WWW.GARSHOM.TV എന്ന വെബ്സൈറ്റ്റിലൂടെയും കൂടാതെ ഗർഷോം ടിവി യുടെ യുട്യൂബ്,ഫേസ് ബുക്ക്, ട്വിറ്റർ പേജുകളിലൂടെയും കലാമേള തത്സമയം വീക്ഷിക്കാവുന്നതാണ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ