• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള 2017: ശനിയാഴ്ച ലണ്ടനിൽ കലാവസന്തം
Share
ലണ്ടൻ: കേരളത്തിലെ സ്കൂൾ യുവജനോത്സവം പോലെ കേരളത്തിനു പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ ദേശീയ കലാമേളക്ക് യുകെ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ഒക്ടോബർ 28ന് (ശനി) ലണ്ടൻ ഹീത്രു എയർപോർട്ടിന് സമീപമുള്ള സ്ലോ പട്ടണത്തിൽ നടക്കുന്ന കലാമേളയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

എട്ടാമത് യുക്മ ദേശീയ കലാമേളക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മത്സരാർഥികളും കാണികളുമെല്ലാം പങ്കെടുക്കുന്ന സാഹചര്യമാണുള്ളത്. എട്ട് റീജണുകളിൽ നടന്ന കലോത്സവങ്ങളിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാരാണ് ദേശീയ കലാമേളയിൽ ഏറ്റുമുട്ടുന്നത്. മത്സരാർഥികളുടെ എണ്ണത്തിലുണ്ടായ വർധനവുകാരണം ഇക്കൊല്ലം അഞ്ച് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. കൃത്യതയോടെ മത്സരങ്ങൾ പൂർത്തീകരിച്ച് വിജയികളെ പ്രഖ്യാപിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ് സംഘാടകസമിതി. യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, കലാമേള ജനറൽ കണ്‍വീനർ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.

ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എത്തുന്ന മിഡ് ലാന്‍റ്സ് തന്നെയാണ് ഇത്തവണയും ഏറ്റവും വിജയപ്രതീക്ഷയുള്ള റീജണ്‍. എന്നാൽ എട്ട് റീജണിൽ നിന്നുള്ള മത്സരാർഥികളെത്തുന്പോൾ ഓരോ പോയിന്‍റും വിലപ്പെട്ടതാണ്. വാശിയേറിയ പോരാട്ടം കാഴ്ച്ച വയ്ക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് മറ്റു റീജണുകളും. ആതിഥേയരായ സൗത്ത് ഈസ്റ്റ്, കരുത്തരായ ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ്, യോർക്ക്ഷെയർ, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് എന്നിങ്ങനെ എല്ലാ റീജണുകളും വിജയപ്രതീക്ഷയിലാണ്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.