• Logo

Allied Publications

Europe
വിശുദ്ധനാട് സന്ദർശനം
Share
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിശ്വാസികൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിനൊപ്പം വിശുദ്ധ നാട് സന്ദർശിക്കുന്നു. ഏപ്രിൽ മൂന്നു മുതൽ 12 വരെയാണ് സന്ദർശനം.

ഇസ്രയേൽ, ഈജിപ്ത്, ജോർദ്ദാൻ, പാലസ്തീൻ എന്നീ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതോടൊപ്പം നസ്രത്ത്, താബോർ മല, ഗലീലി, കാനായിലെ കല്യാണ വീട്, ബേത്ലഹേം, ഗാഗുൽത്താ, ചാവുകടൽ, ഒലിവുമല, സീയോൻമല, സീനായ് മല എന്നീ പ്രധാന പുണ്യസ്ഥലങ്ങളും മറ്റു അനുബന്ധ സ്ഥലങ്ങൾക്കു പുറമെ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദർശനത്തിൽപ്പെടും.

ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകികൊണ്ടുള്ള സ്രാന്പിക്കലിന്േ‍റയും നിരവധി വൈദികരുടേയും സന്യസ്തരുടേയും സാന്നിധ്യം തീർഥാടനത്തിന്‍റെ പ്രത്യേകതയാണ്.

മുതിർന്നവർക്ക് 1200 പൗണ്ടും കുട്ടികൾക്ക് 1100 പൗണ്ടുമാണ് യാത്രാനിരക്ക്. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 15 ആണ്. പത്തുദിവസത്തെ തീർഥാടനത്തിന് പരിചയ സന്പന്നരായ ഗൈഡുകൾക്ക് പുറമെ യുകെയുടെ വിവിധ എയർപോർട്ടുകളിൽനിന്നും യാത്രാ സൗകര്യവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഫിലിപ്പ് കണ്ടോത്ത് 07703063836, റോയി സെബാസ്റ്റ്യൻ 07862701046.

റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.