കൊളോണ്‍: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 115ാം ഓർമപ്പെരുന്നാൾ നവംബർ 12 ന് (ഞായർ) ബോണിലെ സെന്റ് ഹെഡ്വിഗിൽ (മാക്കെ സ്ട്രാസെ 43, 53119 ബോണ്‍) ആഘോഷിക്കുന്നു.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും.
ഞായർ രാവിലെ 10 ന് പ്രഭാതനമസ്കാരവും 11 ന് ആഘോഷമായ വിശുദ്ധ കുർബാനയും, രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാർഥന, റാസ, ധൂപപ്രാർഥന, ആശീർവാദം, കൈമുത്ത്, നേർച്ചവിളന്പ്, സമൂഹവിരുന്ന് എന്നിവ നടക്കുമെന്ന് വികാരി ഫാ.വിൽസണ്‍ പി. എബ്രഹാം അറിയിച്ചു.
വിവരങ്ങൾക്ക്: ഫാ.വിൽസണ്‍ പി. എബ്രഹാം 004369918245177, കെ.വി.തോമസ് 0202 303544, സിനോ തോമസ് 0203 86097245/01725343982,മാത്യൂസ് കാക്കനാട്ടുപറന്പിൽ 0240585629/01626836403, തോമസ് പഴമണ്ണിൽ 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തിൽ 02205 82915, 0163 7339681, രാജൻ കണ്ണംമണലിൽ 0228 549205, ബോസ് പത്തിച്ചേരിൽ 02131 83722, ജേക്കബ് ദാനിയേൽ 02233 923090.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|