• Logo

Allied Publications

Europe
ജർമൻ പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം സംഘർഷഭരിതം
Share
ബെർലിൻ: ജർമനിയിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം സംഘർഷഭരിതമായി. പുതിയ പ്രതിനിധികളായ എഎഫ്ഡിയാണ് സഭയെ ആദ്യദിനം പ്രക്ഷുബ്ദമാക്കിയത്. തീവ്ര വലതുപക്ഷക്കാരായ ഇവർ എതിരാളികളെ നാസികളുമായി താരതമ്യം ചെയ്തത് ഒരുപോലെ രോഷത്തിനും പരിഹാസത്തിനും ഇടയാക്കി.

ഏറ്റവും പ്രായമേറിയ പാർലമെന്‍റ് അംഗത്തെ സഭാ പിതാവ് ആക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. പുതിയ സമ്മേളനത്തിൽ ആദ്യ പ്രസംഗം നടത്തേണ്ടതും സഭാ പിതാവാണ്. ഇക്കുറി ഏറ്റവും പ്രായമേറിയ അംഗം എഎഫ്ഡിയിൽ നിന്നാണ്. എന്നാൽ, ഇങ്ങനെയൊരു അവകാശം എഎഫ്ഡിക്കു ലഭിക്കാതിരിക്കാൻ ചട്ടം ഭേദഗതി ചെയ്ത്, ഏറ്റവും കൂടുതൽ കാലം എംപിയായിരുന്നയാൾ വേണം സഭാ പിതാവാകാൻ എന്നാക്കി. ഇതോടെ സിഡിയുവിന്‍റെ വോൾഫ്ഗാങ് ഷോയ്ബ്ളെ സഭാ പിതാവായി. ഇതിനെ ചോദ്യം ചെയ്യുന്ന പ്രമേയമാണ് എഎഫ്ഡി ആദ്യദിനം തന്നെ അവതരിപ്പിച്ചത്. പ്രമേയം മറ്റ് അംഗങ്ങൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയായിരുന്നു. ഇതിനെയാണ് എഎഫ്ഡി നാസികളുമായി താരതമ്യം ചെയ്തത്. നാസികളുടെ ഇരകളുമായി സ്വയം താരതമ്യം ചെയ്യാൻ നാണമില്ലേ എന്ന ചോദ്യവുമായാണ് ഗ്രീൻ പാർട്ടി ഇതിനെ നേരിട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​