• Logo

Allied Publications

Europe
ഡബ്ല്യുഎംഎഫ് ഗ്ലോബൽ കണ്‍വൻഷൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്, പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥി
Share
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒരുമയുടെയും തണലിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന്‍റെ (ഡബ്ല്യുഎംഎഫ്) ആദ്യ മഹാസമ്മേളനം നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തുനിന്നും പ്രശസ്ത വ്യക്തികളും ഓസ്ട്രിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും കണ്‍വൻഷനിൽ അതിഥികളായി പങ്കെടുക്കും. ഗ്ലോബൽ കണ്‍വൻഷനോട് അനുബന്ധിച്ചു വനിതകൾക്കും യുവജങ്ങൾക്കും സിന്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതോടൊപ്പം ഫെഡറേഷന്‍റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വർക്ഷോപ്പുകളും ഉണ്ടാകും. സമാപന ദിനം കേരളത്തിന്‍റെ സ്വന്തം മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഹൈ വോൾട്ടേജ് സംഗീത നിശയും അരങ്ങേറും.

ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാനായ കമ്മിറ്റിയിൽ വർഗീസ് പഞ്ഞിക്കാരൻ (ജനറൽ കണ്‍വീനർ), തോമസ് പടിഞ്ഞാറേകലയിൽ (ഓസ്ട്രിയ), ഷൗക്കത്ത് പറന്പി (ഇന്ത്യ), ഡോണി ജോർജ് (ജർമ്മനി), നൗഷാദ് ആലുവ (കിംഗ്ഡം ഓഫ് സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടിൽ (ആഫ്രിക്ക), ഫൈസൽ വെള്ളാണി (കിംഗ്ഡം ഓഫ് സൗദി അറേബ്യ), അരുണ്‍ മോഹൻ (സ്വീഡൻ), ഷമീർ കണ്ടത്തിൽ (ഫിൻലൻഡ്) എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

സാബു ചക്കാലക്കൽ (റിസപ്ഷൻ കമ്മിറ്റി), ഉമേഷ് മേനോൻ (ബിസിനസ് സിന്പോസിയം), ബീന വെളിയത് (വിമൻസ് ഫോറം), സ്റ്റാൻലി ജോസ് (ഡബ്ല്യുഎംഎഫ് കൊളോക്യയം), ജെഫിൻ കീക്കാട്ടിൽ (യൂത്ത് സമ്മിറ്റ്), ആന്‍റണി പുത്തൻപുരയ്ക്കൽ (ഫാമിലി സെമിനാർ), ടോമിച്ചൻ പാരുകണ്ണിൽ (ഡബ്ല്യുഎംഎഫ് ചാരിറ്റി നെറ്റ് വർക്ക്), ഘോഷ് അഞ്ചേരിൽ (കൾച്ചറൽ ഇവന്‍റ്സ്), തോമസ് കാരയ്ക്കാട്ട് (ഇൻഫ്രാസ്ട്രക്ച്ചർ), ജോബി ആന്‍റണി (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ), ഷമീർ യുസഫ് (ഇലക്ഷൻ കമ്മീഷൻ), സഞ്ജീവൻ ആണ്ടിവീട് (ഫിനാൻസ്) തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റികൾ കണ്‍വൻഷന്‍റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: 004369919417357, wmfglobalmeet@gmail.com

റിപ്പോർട്ട്: ജോബി ആന്‍റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്