• Logo

Allied Publications

Europe
വോൾഫ്ഗാങ് ഷൊയ്ബ്ളെ ജർമൻ പാർലമെന്‍റ് സ്പീക്കർ
Share
ബെർലിൻ: ജർമനിയുടെ പത്തൊൻപതാമതു പാർലമെന്‍റ് (ബുണ്ടസ്ടാഗ്) നിലവിൽ വന്നു. പതിവിനു വിപരീതമായി 630 അംഗങ്ങളിൽ നിന്ന് പുതിയ പാർലമെന്‍റിൽ എഴുനൂറ്റിയൊൻപത് അംഗങ്ങളാണുള്ളത്.

പുതിയ സ്പീക്കറായി മുതിർന്ന സിഡിയു അംഗവും മുൻ ധനകാര്യമന്ത്രിയും മെർക്കലിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ വോൾഫ്ഗാങ് ഷൊയ്ബ്ളെ (75) തെരഞ്ഞെടുത്തു. ഷൊയ്ബളെയ്ക്ക് എതിർ സ്ഥാനാർഥി ഇല്ലായിരുന്നുവെങ്കിലും വോട്ടിനിട്ടാണ് സ്പീക്കറെ തെരഞ്ഞെടുത്തത്. 531 വോട്ടു നേടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 173 അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്തപ്പോൾ 30 അംഗങ്ങൾ നിഷ്പക്ഷത പാലിച്ചു. ആകെ 705 അംഗങ്ങളാണ് വോട്ടു ചെയ്തത്. ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി.

തെരഞ്ഞെടുപ്പിനു ശേഷം ഷൊയ്ബളെ പുതിയ പാർലമെന്‍റ് സ്പീക്കറായി സ്ഥാനമേറ്റു. ഇതോടെ 12 വർഷക്കാലം സ്പീക്കറായിരുന്ന നോബെർട്ട് ലാമെർട്ട് സ്ഥാനമൊഴിഞ്ഞു. അദ്ദേഹം ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല.

വലതു പക്ഷ തീവ്രവാദി പാർട്ടിയും കുടിയേറ്റവിരുദ്ധരുമായ എഎഫ്ഡിയിലെ 92 അംഗങ്ങൾ ചരിത്രത്തിലാദ്യമായി ജർമൻ പാർലമെന്‍റിൽ രംഗപ്രവേശം ചെയ്തു.

പാർലമെന്‍റ് നടപടികൾ തുടങ്ങുന്നതിനു മുന്പായി പാർലമെന്‍റ് മന്ദിരത്തിന് സമീപമുള്ള ദേവാലയത്തിൽ നടന്ന എക്യുമെനിക്കൽ ആരാധനയിലും പ്രാർഥനാ ശുശ്രഷയിലും വലതു പക്ഷ തീവ്രവാദി പാർട്ടിയായ എഎഫ്ഡിയിലെ അംഗങ്ങൾ പങ്കെടുത്തത് ഏറെ ശ്രദ്ധ നേടി. പാർലമെന്‍റ് നടപടികൾക്ക് എഫ്ഡിപിയിലെ മുതിർന്ന അംഗം ഹെർമാൻ ഓട്ടോ സോൾമ്സ് തുടക്കമിട്ടു. പുതിയ പാർലമെന്‍റ് നിലവിൽ വന്നതോടെ മെർക്കൽ നയിച്ചിരുന്ന വിശാല മുന്നണി സർക്കാർ അധികാരമൊഴിഞ്ഞു കാവൽ മന്ത്രിസഭയായി മാറി. മെർക്കലിന്‍റെ നാലാമൂഴത്തിലെ ഭരണത്തിനായുള്ള ജെമൈക്ക മുന്നണി ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ