• Logo

Allied Publications

Europe
സ്വയംഭരണത്തിനായി വടക്കൻ ഇറ്റലിയും
Share
ഫ്രാങ്ക്ഫർട്ട്മിലാൻ: സ്പെയിനിൽനിന്നു വേർപിരിയാനുള്ള കാറ്റലോണിയൻ നീക്കം യൂറോപ്പിലാകെ അസ്വസ്ഥത പരത്തുന്നതിനിടെ കൂടുതൽ സ്വയംഭരണാധികാരം ആവശ്യപ്പെട്ട് ഇറ്റലിയിലെ ലൊംബാർദിയും വെനീറ്റോയും ഹിതപരിശോധന നടത്തി.

കേന്ദ്രഭരണകൂടം അധിക നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സന്പന്ന മേഖലകളായ ലൊംബാർദിയിലെയും വെനീറ്റോയിലെയും ഭരണകക്ഷിയായ ലെഗാ നോർദ് പാർട്ടി ഹിതപരിശോധന നടത്താൻ തീരുമാനിച്ചത്. വെനീറ്റോയിൽ 58 ശതമാനത്തോടടുത്തും ലൊംബാർദിയിൽ 40 ശതമാനത്തിനുമുകളിലും സ്വയംഭരണത്തിനെ അനുകൂലിച്ച് ജനങ്ങൾ വോട്ട് ചെയ്തതായാണ് റിപ്പോർട്ട്. 95 ശതമാനം ജനങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തതായി ഇരുമേഖലകളിലെയും പ്രസിഡന്‍റുമാർ വ്യക്തമാക്കി.

വോട്ടെടുപ്പ് ഫലം നടപ്പാക്കണമെന്ന നിബന്ധന ഇല്ലാത്തതുകൊണ്ട് ഇറ്റലിക്ക് തൽക്കാലം വലിയ തലവേദനയാകില്ല. എന്നാലും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് വൻ പ്രശ്നമായി മാറിയേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രാദേശിക മേഖലകൾക്ക് കൂടുതൽ അധികാരം നൽകാൻ ഇറ്റാലിയൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ഇറ്റാലിയൻ സർക്കാരിന്‍റെ ചൂഷണത്തിനെതിരെ ശബ്ദമുയർത്താമെന്നാണ് ലെഗാ നോർദ് പ്രദേശത്തിന്‍റെ പ്രതീക്ഷ. ഇറ്റലിയുടെ സാന്പത്തിക കേന്ദ്രമായ മിലാൻ ലൊംബാർദിയിലാണ്. ലോകപ്രസിദ്ധ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമായ വെനീസം, വെനീറ്റോയും ഈ പ്രദേശത്താണ്. ഇറ്റലിയുടെ സന്പദ്വ്യവസ്ഥയിൽ ലൊംബാർദിയുടെ വിഹിതം 20 ശതമാനം വരുന്പോൾ വെനീറ്റോയുടേത് 10 ശതമാനമാണ്. ഇരു പ്രദേശങ്ങളിലും തൊഴിൽ നിരക്കും ക്ഷേമപദ്ധതികളും ദേശീയ ശരാശരിയേക്കാൾ ഉയർന്നനിലയിലാണ്.

പരിസ്ഥിതി, വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലയിലും മികച്ച നിലവാരം പുലർത്തുന്നുണ്ട്. നികുതി കൂടാതെ 54 ബില്യണ്‍ യൂറോയാണ് റോമിന്‍റെ പൊതുഫണ്ടിലേക്ക് ലൊംബാർദി നൽകുന്നത്. വെനീറ്റോയുടെ വിഹിതം 15.5 ബില്യണ്‍ യൂറോയും. ഇങ്ങനെ യൂറോപ്യൻ രാജ്യങ്ങളിലെ പല പ്രദേശങ്ങളും സ്വയംഭരണത്തിനായി ശ്രമം ആരംഭിക്കുന്നത് യൂറോപ്യൻ യൂണിയനെ ആശങ്കപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്