• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേളയിൽ രുചിക്കൂട്ടുമായ് റോയൽ ഇവന്‍റ്സ് യുകെ
Share
ലണ്ടൻ: യുക്മയുടെ കലാമേളകൾ എന്നും സിരകളിൽ ആവേശം പടർത്തുന്ന ഒന്നാണ്. അതിനാൽ തന്നെ യുക്മ ദേശീയ കലാമേള കൊഴുപ്പിക്കുന്നതിൽ അംഗ അസോസിയേഷനുകളുടെയും റീജണുകളുടെയും പങ്കു ഒന്നു വേറേ തന്നെയാണ്. കലാമേള പൂർണ വിജയത്തിലെത്താൻ എല്ലാവിധ ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റുക എന്നത് കലാമേള ഓർഗനൈസിംഗ് കമ്മിറ്റിയുടെ പൂർണ ഉത്തരവാദിത്തമാണ്. അതിൽ പ്രധാനമാണ് മിതമായ നിരക്കിൽ ഏവർക്കും സ്വാദിഷ്ടമായ ആഹാരം നൽകുക എന്നത്.

ചുരുങ്ങിയ കാലയളവിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച റോയൽ ഇവന്‍റ് യുകെ ആണ് ഈ വർഷത്തെ യുക്മ നാഷണൽ കലാമേളയിൽ ഭക്ഷണ ശാല ഒരുക്കുന്നത്. രുചിയിലും സർവീസിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് റോയൽ ഇവന്‍റ്സ് കാറ്ററിംഗ് ഡയറക്ടർമാരായ ബിനു കൂട്ടുങ്കൽ, പോൾ ജോസഫ് എന്നിവർ അറിയിച്ചു.

യുക്മ ദേശീയ കലാമേളയിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ചായ, കാപ്പി, ശീതളപാനീയങ്ങൾ, സ്നാക്സുകൾ തുടങ്ങിയവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കുള്ള സ്പെഷൽ ചിക്കൻ നട്സ് ആൻഡ് ചിപ്സ് ഐസ്ക്രീം, ശീതള പാനീങ്ങൾ എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട കോഴിക്കോടൻ ബിരിയാണിയും അപ്പം മുട്ടക്കറി എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണെന്നത് ആയിരക്കണക്കിന് മലയാളികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.

പാചകത്തിൽ അതിനിപുണരായ മലയാളി ഷെഫുമാർക്കൊപ്പം പതിനഞ്ചോളം സർവീസ് സ്റ്റാഫുമടങ്ങുന്ന ഒരു വൻ നിരയെ തന്നെയാണ് റോയൽ ഇവന്‍റ്സ് യുകെ കലാമേളയ്ക്കായി അണിനിരത്തുന്നത്. പായ്ക്കഡ് ലഞ്ച്, ഡിന്നർ ബോക്സുകൾ നിർലോഭം മിതമായ നിരക്കിൽ ലഭ്യമാണെന്നും റോയൽ ഇവന്‍റ്സ് അറിയിച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​